Sunday, July 31, 2011

ദൈവത്തിന്‍ സ്വത്ത്‌

ഇല്ലാത്ത അവകാശത്തിന്‍ ഊതിവിര്‍പ്പിച്ചോര   കഥയുമായ്
ദൈവത്തിന്‍ സ്വത്തു മോഹിച്ചവരോത്തു കൂടി
കൂട്ടത്തില്‍ മൂപ്പന്‍ ഉറക്കെ ചൊല്ലി കാലങ്ങളായി
ഞങ്ങളിവിടെ കാക്കുന്നു ദൈവത്തെ
ഇതിലൊരു തരിമ്പും വിട്ടുതരില്ല
വാദ പ്രതിവാദങ്ങള്‍ നീളുന്നു നിത്യം
ആര്‍ക്കു മാര്‍ക്കു മൊരുത്തരമില്ല  
ദൈവമൊട്ടു ഉണരുന്നുമില്ല 
പട്ടിണിക്കൊട്ടു കുറവുമില്ല.

Wednesday, July 27, 2011

അഭിനവ ഭാരതo

ഒരു നേരം അന്നം ഒരു നല്ല കൂട്
മുത്തങ്ങ തന്‍ മക്കള്‍ കേഴുന്നു ഇന്നും
വിഷം പുരട്ടിയോരാ അന്നം കണ്മുന്നില്‍ കണ്ട്
കണ്ണിരോടെ അതൂട്ടുന്നു കാസര്‍ഗോട്ടെ അമ്മമാര്‍
ചന്ദ്രയാന്‍ രണ്ടും യാത്ര തുടരുന്നു...
അഭിനവ ഭാരത സീമയും ഭേദിച്ച്.

പുതിയ നിയമം..

എനിക്ക് അവളെയും അവള്‍ക്കു എന്നെയും ഇഷ്ടമാണ്...
പക്ഷെ ഞങ്ങളുടെ വീട്ടുകാര്‍ക്ക് ചതുര്‍ധി ആണ്....
ഞങ്ങള്‍ ഒളിചോടുമെന്നു കരുതിയാകം സര്‍ക്കാരും 
പറയുന്നു രജിസ്റ്റര്‍ മാര്യേജ് പുതിയ നിയമം..
വിഷമം തിരക്കാന്‍ രണ്ടെണ്ണം വിടാമെന്ന് വെച്ചപ്പോള്‍
അവിടെയും ഇരുപത്തൊന്നു വേണമത്രേ!!! 

Tuesday, July 26, 2011

ആത്മാവ്

ചാരം മൂടിയ ചിതയില്‍ അവസാന കനലിനെയും
തല്ലിക്കെടുത്തി അവരാ ശവ പറമ്പിനോട് യാത്ര ചൊല്ലി..
കാവല്‍ക്കാരന്‍ പോകാന്‍ കാത്തു നിന്ന നായ്ക്കൂട്ടം
നിശയുടെ നിശബ്ദതയില്‍ അവന്റെ എല്ലിന്‍ കഷണങ്ങള്‍ക്ക് കൂട്ടായി.
പകയൊടുങ്ങാത്ത മനസ്സില്‍ കനലുകള്‍ ബാക്കിയാക്കി
ആ ആത്മാവ് അടുത്ത ശരീരം തേടി യാത്രായ്

മാടുകള്‍..

അറവുകാരന്റെ മനസ്സില്‍ കൈനിറയെ കിട്ടാന്‍ പോകുന്ന നോട്ടുകെട്ടുകളുടെ എണ്ണമായിരുന്നു  
ഉച്ചക്ക് ഉണ്ണുവാന്‍ വരുമെന്ന് പറഞ്ഞ ബന്ധു മുഖങ്ങള്‍ എന്റെ മനസ്സിലും..
മരണം കണ്‍ മുന്നില്‍ കണ്ട ആ മിണ്ടാപ്രാണി കിട്ടാത്ത ദയക്ക് വേണ്ടി യാചിച്ചു
പിറന്ന നാള്‍ മുതല്‍ മരണം പോലെ കഴുത്തില്‍ വീണ കുരുക്കിനെ പൊട്ടിക്കാന്‍ ഒരിക്കല്‍ കൂടി പാഴ്ശ്രമം നടത്തി..
കത്തിയുടെ മൂര്‍ച്ച ശ്വാസത്തെ മുറിക്കുമ്പോള്‍ അവരോര്തില്ല ജീവന് വേണ്ടിയുള്ള ആ മിണ്ടാപ്രാണിയുടെ തേങ്ങലുകള്‍...
ഉച്ച ഭക്ഷണം ബഹുകേമമെന്നു പല്ലിട കുത്തിക്കൊണ്ട്  പറഞ്ഞ ബന്ധുക്കള്‍‍
പ്രത്യേകിച്ചു ആ പൊരിച്ച ഇറച്ചി...
അടുത്ത വിരുന്നുകാരന്‍ വരുന്നതും കാത്തു അറവുകാരന്‍ കത്തി രാകി
തന്റെ ഊഴവും കാത്തു കണ്ണുനീര്‍ പൊഴിച്ചു ശേഷിച്ച മാടുകള്‍..

Sunday, July 24, 2011

ജീവിതം ഉരുള്‍പൊട്ടുമ്പോള്‍...

തോരാതെ പെയ്ത മഴയുള്ളരാ കര്‍ക്കിടക വാവിന്‍
കറുത്ത രാവിലായിരുന്നെന്റെ പിറവി
പിറവിയുടെ നോവ്‌ മാറും മുന്നേ ജന്മം നല്കിയവളെ കൊന്നു
ഞാനെന്‍ വരവറിയിച്ചു ഈ ലോകത്തിനു.
ആശുപത്രി കിടക്കയില്‍ ചോരവാര്‍ന്നെന്‍ അമ്മ മരണത്തോട് മല്ലിടുമ്പോള്‍
ദൂരെയെന്‍ കുടിലില്‍ പാതിചത്തൊര ദേഹവുമായി വിധിയുടെ ദയക്കായി യാചിച്ച
അച്ഛനേയും കൊണ്ട് ആ മലവെള്ള പാച്ചില്‍ കടന്നു പോയി.

കൊടിയ അനാഥത്വത്തിന്‍ കടുത്ത ദാരിദ്ര്യം പേറി
ഒരുപാട് അലഞ്ഞു ഞാന്‍  അതിന്നുമോര്‍മയുണ്ട് 
ഒരു ദുശകുനമായിരുന്നെന്‍ ഗ്രാമ വാസികള്‍ക്ക് ഞാന്‍
എന്റെ വരവത്രേ ഗ്രാമത്തിനന്നാ ദുരന്തം വിധിച്ചത്
ചിറകു മുളക്കും മുന്നേ അതെന്നെ ഒരുപാട് ദൂരങ്ങളിലേക്ക്
പരന്നുപോകാന്‍ പ്രേരിപ്പിച്ചു.

ഉയരത്തില്‍ പറക്കാന്‍ കൊതിച്ചപ്പോഴെല്ലാം വിധിയെന്നെ
പിന്നെയും പിന്നിലാക്കി മുന്നിലായോടി
പിഴച്ചതെവിടെയെന്നു ഇന്നുമറിയില്ല
പണ്ടാരോ പറഞ്ഞത് ഓര്‍മയിലുണ്ട്
എന്റെ പിറവി തന്നെ അമ്മയ്ക്ക് പറ്റിയൊരു
പിഴവിന്‍ ബാക്കിയത്രേ.

കാലമേറെ ഇഴഞ്ഞുപോയെന്‍ മുന്നിലായ്
വിധി തന്ന രോഗവും പേറി ഒടുവിലി
ആശുപത്രി ശയ്യയില്‍ മരണത്തോട് മല്ലിടുമ്പോള്‍
അറിയാതെ ആശിച്ചു പോകുന്നു ആ കര്‍ക്കിടക വാവും
കറുത്ത രാത്രിയും ഒരുവേള വന്നെങ്കില്‍ ഒന്നുകൂടി.

വികസനത്തിന്റെ പാതയോരത്ത്.

മഞ്ഞു പെയ്യുന്ന ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. മരങ്ങള്‍ക്ക് മീതെ ശെഇത്യതിന്ടെ മൂട് പടവും പേറി അനുശ്രിതം അവിരാമം പൊഴിഞ്ഞു കൊണ്ടിരുന്നു. കമ്പിളി പുതപ്പിനടിയില്‍ അവളെ ഇറുകി പുണര്‍ന്നു കിടക്കുമ്പോള്‍ സ്നേഹത്തില്‍ പൊതിഞ്ഞ ശാസനയോടെ അവള്‍ പറഞ്ഞു, ഒന്ന് മതിയക്കുന്നെ, ജോലിക്ക് പോകനുള്ളതല്ലേ. പ്രാഥമിക കാര്യങ്ങള്‍ എല്ലാം വഴിപാടക്കി ചോറ് പൊതിയുമായി ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ വഴി അരികിലെ സമരപന്തലില്‍ റോഡ്‌ വികസനതിനെതിരെ നിരാഹാര സമരം ചെയ്യുന്നവരുടെ കണ്ണുകള്‍ എന്റെ ചോറ്  പൊതിയിലേക്ക് കൊതിയോടെ നോക്കുന്നുണ്ടായിരുന്നു. ഇനി എത്രനാള്‍ കൂടി ഈ ജോലി തുടരാന്‍ ആകുമെന്നറിയില്ല, റോഡ്‌ വികസനം വന്നാല്‍ ഉള്ള കിടപ്പാടം പോകും, സര്‍ക്കാര്‍ തരാമെന്ന് പറഞ്ഞ ഭുമി ഇരുപതു കിലോമീറ്റെര്‍ അകലെ മൊട്ടക്കുന്നിന്‍ പുറത്തു
 ആണ്.  അവരോടൊപ്പം സമരത്തില്‍ പങ്കു ചേര്‍ന്നാലോ എന്ന് പലവട്ടം ആലോചിച്ചതാണ്, പക്ഷെ ഒരു ദിവസം പണിക്കു പോയില്ലെങ്കില്‍ കുടുംബം പട്ടിണിയാകും. "മാത്രമല്ല ഞാന്‍ ഇപ്പോള്‍ എന്നേക്കാള്‍ സ്നേഹിക്കുന്നത് അവളേം പിറക്കാന്‍ പോകുന്ന ഞങ്ങടെ
കുഞ്ഞിനെയുമാണ്. വഴിയരികില്‍ എല്ലാം സമരക്കാര്‍ നാട്ടിയ കൊടിയില്‍  അനുഭാവ പൂര്‍വ്വം തഴുകി ഞാന്‍ ജോലിസ്ഥലത്തേക്ക് നടന്നു.

സ്ഥലം ഒഴിഞ്ഞു കൊടുക്കാന്‍ ഭരണാധികാരികള്‍ പറഞ്ഞിരിക്കുന്ന അവസാന ദിവസം നാളെയാണ്. ഇവിടെ നിന്നും ഒഴിഞ്ഞു ഇനി എവിടേക്ക് പോകാനാ, ഗവണ്മെന്റ് തരാമെന്ന് പറഞ്ഞ ആ മൊട്ട കുന്നില്‍ പോയി പട്ടിണി കിടക്കുന്നതിലും നല്ലത് ഇവിടെ കിടന്നു ചാകുന്നത. ജോലിസ്ഥലത്തേക്ക് പോകുന്നവഴി അന്നും എന്റെ കണ്ണ് ആ കൊടിയിലും അതിനു പിന്നില്‍ സമരം ചെയ്യുന്നവരിലും അനുഭാവ പൂര്‍വ്വം ചെന്ന് പതിച്ചു. പഴയ വിപ്ലവ വീര്യത്തിന്റെ ഗതകാല സ്മരണയില്‍ ഒരു നല്ല നാളെ വരുമെന്ന പ്രതീക്ഷയില്‍ പട്ടിണി കിടക്കുന്നവര്‍. അവര്‍ എന്നെ അങ്ങോട്ടേക്ക് മാടി വിളിക്കുന്നതുപോലെ കാലുകള്‍ അറിയാതെ അവിടേക്ക് നീങ്ങി. സമര പന്തലില്‍ വിപ്ലവ വീര്യം ഒട്ടും ചോര്‍ന്നു പോകാതെ നര കയറിയ തലയുമായി ദാമുവേട്ടന്‍. വെറുതെ ഞാനും ഉണ്ടെന്നു കാണിക്കുന്നതിനായി ഒരു കുശലാന്വേഷണം നടത്താന്‍ വേണ്ടി ദാമുവേട്ടനോട് തിരക്കി നമ്മള്‍ ജയിക്കില്ലേ .. ഈ മണ്ണ് വിട്ടു പോകേണ്ടി വരുമോ?. നീ ഒന്ന് കൊണ്ടും  പേടിക്കേണ്ട നാളെ കൊണ്ട് സമരം ഒത്തുതീര്‍പ്പാകും അവര്‍ക്കിനി അധികം സമയം പിടിച്ചു നില്ക്കാന്‍ ആകില്ല. ഇപ്പോള്‍ തന്നെ കുമിളയുടെ ആയുസുള്ള മന്ത്രി സഭയാ അത് ആകെ ഉലഞ്ഞ മട്ടാ നമ്മള്‍ ജയിക്കും. വര്‍ധിച്ചു വന്ന  ആവേശത്തില്‍ അവര്‍ വിളിച്ച മുദ്രവാക്യം അവരെക്കാള്‍ ഉച്ചത്തില്‍ ഞാനും ഏറ്റു വിളിച്ചു. സമരപന്തലില്‍ എന്നെ പുതുതായി കണ്ട ചില നാട്ടുകാര്‍ നീയും വികസന വിരോധി ആയോ എന്ന മട്ടില്‍ വല്ലാതെ ചിരിച്ചുകൊണ്ട് ആ വഴി നടന്നു പോയി. സമയം ഏകദേശം ഉച്ച കഴിഞ്ഞിരിക്കുന്നു, വയറ്റില്‍ ഒരു ചെറിയ മേളത്തിന് ഉള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇവിടെ ദിവസങ്ങളായി പട്ടിണി കിടകുന്നവര്‍ ഉള്ളപ്പോഴ എന്റെ ഈ ഒരു നേരത്തെ വിശപ്പ്‌. എങ്കിലും കണ്ണുകള്‍ അറിയാതെ അടയുന്നു.

വൈകുന്നേരത്തോടെ ആ വാര്‍ത്ത പുറത്തു വന്നു സര്‍ക്കാര്‍ ഭുമി ഏറ്റെടുക്കല്‍ നിര്‍ത്തിയെന്ന വാര്‍ത്ത. എല്ലാവര്ക്കും  സ്വര്‍ഗ്ഗം കിട്ടിയ പ്രതീതി ആയിരുന്നു. കവലയായ കവല മുഴുവന്‍ കൊടി തോരണങ്ങള്‍, സ്വികരണം അങ്ങിനെ എന്തെല്ലാം ഒരു രാജാവിനെ പോലെ ദാമുവേട്ടന്‍ തൊട്ടു ചേര്‍ന്ന് ഞാനും. ആരൊക്കയോ മാലയിട്ടു സ്വികരിക്കുന്നു  ...

പെട്ടെന്ന് ഒരു കൂട്ട നിലവിളി ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് അതെന്താണെന്ന് തിരിച്ചറിയും മുന്‍പേ എന്തോ  ഒന്ന് എന്റെ നേരെ പാഞ്ഞടുത്തു ... ഓര്‍മ തെളിയുമ്പോള്‍ ആശുപത്രിക്കിടക്കയില്‍  ആണ് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല വലതുകാല്‍ ഇരുന്നിടത്ത് ഒരു ശുന്യത പോലെ. ദേഹമാസകലം നീറ്റല്‍. ഒരു കാല്‍ നഷ്ടമായി എന്ന തിരിച്ചറിവുണ്ടാകാന്‍ അധിക നേരം വേണ്ടി വന്നില്ല. കരഞ്ഞു തളര്‍ന്ന കണ്ണുകളുമായി അരികില്‍ ഭാര്യ. ദാമുവേട്ടന്‍ തൊട്ടടുത്ത്‌ തന്നെ ഉണ്ട്. എന്താ സംഭവിച്ചതെന്ന് തിരക്കും മുന്‍പേ ഉത്തരം വന്നു സമര പന്തലിലേക്ക് നിയന്ത്രണം വിട്ട  ഒരു ലോറി പാഞ്ഞു കയറി അത്രേ. പതിനേഴു പേരാണ് മരിച്ചത്. നിന്നെയും കൂട്ടി ഒന്‍പതു പേര്‍ ജീവന്‍ നിലനിര്‍ത്തി. ആ സമയത്ത് ഒരു ഫോണ്‍ വന്നു പുറത്തു പോയതുകൊണ്ട് ഞാന്‍ മാത്രം ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടു. ആ കരാര്‍ പണിക്കാരന്റെ ഗുണ്ടകള്‍ ആണിത് ചെയ്തതെന്നും പറയുന്നുണ്ട്. അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇനി എന്ത് അന്വേഷണം എല്ലാം പോയില്ലേ. ഞാനും ഈ നാട് വിടുകയാ ദാമുവേട്ടന്റെ കണ്ണുകള്‍ നിറഞ്ഞതുപോലെ . "എങ്കിലും സമരത്തില്‍ നമ്മള്‍ ജയിച്ചില്ലേ ദാമുവേട്ട ആ വേദനക്കിടയിലും എന്റെ സ്വാര്‍ഥത പുറത്തുവന്നു . നിനക്ക് എന്താ വട്ടായോ ദാമുവേട്ടന്റെ വിഷമത്തില്‍ കലര്‍ന്ന ഉറച്ച സ്വരം എന്റെ കാതില്‍ വന്നലച്ചു. അപ്പോള്‍ ഞാന്‍ കണ്ടതെല്ലാം  സ്വപ്നം ആയിരുന്നോ, കണ്ണുകളില്‍ വീണ്ടും ഇരുട്ട് പടര്‍ന്നു.

ഈ വികസനത്തിന്റെ പാതയോരത്ത് കെട്ടിയ ടെന്റില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇതേ കിടപ്പിലാണ്. വലതുകാല്‍ നിശേഷം നഷ്ടമായി, ഇടതുകാലിലെ മുറിവ് ഇനിയും ഭേതമാകാന്‍ ബാക്കി ഉണ്ട്. സര്‍ക്കാര്‍ തരാമെന്ന് പറഞ്ഞ ഭുമി ഇനിയും ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ പാതി വഴിയില്‍ വേച്ചു വീണു. ഇനി പുതിയ  തിരഞ്ഞെടുപ്പ് വരണം അത് കഴിഞ്ഞു പുതിയ ഭരണവും എങ്കിലേ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാകുമോ എന്ന് അറിയാന്‍ കഴിയുകയുള്ളൂ. ഒന്നുമൊന്നും എങ്ങും എത്താത്ത അവസ്ഥ. തൊട്ടരികില്‍ കിടക്കുന്ന മകളുടെ ഒട്ടിയ വയര്‍  എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. നേരം പുലരാന്‍ ഇനിയും ഏറെ സമയം ഉണ്ടെന്നു തോന്നുന്നു. വാടിയ മുല്ലപ്പുവും  അഴിഞ്ഞുലഞ്ഞ മുടിയുമായി അവള്‍ വരാന്‍ സമയം ആയിരിക്കുന്നു. അതുകൊണ്ട് മാത്രം കുഞ്ഞിന്റെ പട്ടിണി മാറ്റാന്‍  സാധിക്കുന്നു.

ഈ രാവ് ഒരിക്കലും പുലരാതിരുന്നെങ്കില്‍ എന്ന് അറിയാതെ ആശിച്ചു പോകുന്നു. എന്റെ ആഗ്രഹങ്ങള്‍ക്ക്  കാത്തുനില്‍ക്കാതെ കുന്നിന്‍ ചെരുവില്‍ സുര്യന്‍  പതിയെ തല ഉയര്‍ത്തി. വികസനത്തിന്റെ ആ പുതിയ പാതയിലുടെ  ഒരിക്കലും അടങ്ങാത്ത ദുരാഗ്രഹത്തിന്റെ മനസ്സുമായി എല്ലാം ഒറ്റയ്ക്ക് നേടാന്‍ വേണ്ടി ആരൊക്കയോ ദൂരേക്ക്‌  നടന്നു നീങ്ങി.
ശുഭം.

യാത്ര

1) ചുളം വിളിച്ചുകൊണ്ടു ആ ട്രെയിന് സ്റ്റേഷന് കടന്നു രാത്രിയുടെ വിരിമാറിളുടെ വിധുരതയില് അലിഞ്ഞില്ലാതായി.
ട്രെയിന് മറയാന് വേണ്ടി കാത്തിരുന്ന ആ മൃഗം ഇരയെ കയ്യില് കിട്ടിയ വ്യഗ്രതയോടെ അതിനെയും കടിച്ചു വലിച് കുറ്റിക്കാട്ടിലേക്ക് പോയി
കാഴ്ച ബംഗ്ലാവിലെ മൃഗത്തിന് മുന്നില് മാന് കുട്ടിയെ വലിച്ചെറിഞ്ഞിട്ട് അത് കണ്ടു ആസ്വതിക്കുന്ന മനസ്സുമായ് ആ ട്രെയിനിലെ യാത്രക്കാരും ഇരുട്ടില് മറഞ്ഞു.
ആ അമ്മയുടെ കണ്ണ് നീരും അവളുടെ സ്വപ്നങ്ങളും എന്നെ പോലെ എല്ലാവരും പറഞ്ഞു നടന്നു രണ്ടു ദിവസം...

ഇന്ന് അതൊരു നിറം മങ്ങി പുതുമ നഷ്ടപ്പെട്ട വാര്ത്തയാണ്. ഏറെ സ്വാര്ത്ഥ മനസ്സുമായ് പുതിയ വാര്ത്തകള്ക്കായി ടീവിക്ക് മുന്നിലിരുന്നു കടല കൊറിക്കുന്ന മലയാളിക്ക് ഉള്ളിന്റെ ഉള്ളില് ആശ്വസിക്കാം സൌമ്യ എന്റെ മകളോ, ഭാരിയയോ, സഹോദരിയോ അല്ലെന്നു കരുതി. "അതൊരിക്കലും അങ്ങിനെ അല്ലാതാകട്ടെ ". അതുവരേക്കും ഈ നിസ്സംഗ ഭാവവുമായി നമുക്ക് യാത്ര തുടരാം. "കണ്ടിട്ടും ഒന്നും കണ്ടില്ലെന്നു നടിച്ചു

2) പ്രീയപ്പെട്ട വേലു ചാമിക്ക് ഇന്ന് നീ സമുഹത്തില് വേരുക്കപ്പെട്ടവനാണ് അടുത്ത ജന്മത്തിലെങ്കിലും ഒരു രാഷ്ട്രീയ കാരനായി ജനിക്കുക. എന്നോടൊപ്പം പതിനായിരങ്ങള് ഉണ്ടാകും നിനക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാനും ഹര്ത്താലുകള് നടത്താനും. നിന്നെ ചുമലിലേറ്റി ഈ ലോകത്തോട് ഞങ്ങള് വിളിച്ചു പറയും ഏതാ ഒരു പച്ച മനുസേന്...

3) സൌമ്യക്ക്,
ഇല്ലാത്ത സ്വര്ഗത്തിലെ ഇനിയം ജനിച്ചിട്ടില്ലാത്ത ദൈവങ്ങള് നിന്റെ ശരീരത്തിന് കിട്ടാത്ത ശാന്തി ആത്മവിനെങ്കിലും നല്കട്ടെ.
ഒന്ന് കുടി നീ അറിയുക, നിന്റെ മരണം അനിവാര്യമായ ഒരു സത്യമായിരുന്നു. എന്തെന്നാല് വേലു ചാമി ഒരു കള്ളനായിരുന്നു, രാഷ്ട്രെയക്കരനല്ല .
അയാള്ക്ക് വേണ്ടി ഫ്ലാറ്റിന്റെ ഒഫരുമായ് ആരും വരില്ല. മറ്റുള്ളവരുടെ കാര്യത്തില് മാത്രം സദാചാരവും സത്യ സന്ധതയും പാലിക്കുന്ന ഒരു മലയാളിയും നിനക്കൊരു ജീവിതവുമായി വരില്ല.

"അശ്രു പുഷ്പന്ജ്ജലികള്‍".

ബസ്‌ സ്റ്റോപ്പ്‌

എതിര്‍ വശത്തുള്ള ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന അവളെനോക്കി അവന്‍ പുഞ്ചിരിച്ചു...
അവനെ നോക്കി അവളും ഒന്ന് മന്തഹസിച്ചു...
കണ്ണുകള്‍ കഥ പറഞ്ഞു, ഹൃദയങ്ങള്‍ സംസാരിച്ചു...
അപ്പോഴേക്കും അവര്‍ക്ക് പോകാനുള്ള ബസുകള്‍ വന്നിരുന്നു..
ഇന്ന് ഒരുത്തിയെ കൂടി വളച്ചുയെന്ന വിശ്വാസത്തില്‍ അവനും, ഇന്ന് ഒരുത്തനെ കൂടി പറ്റിക്കാന്‍ കഴിഞ്ഞല്ലോ ഏന്ന സന്തോഷത്തില്‍ അവളും വിപരീത ദിശയിലേക്കു യാത്രയായി....

ദാമ്പത്യം

നാട്ടിലുല്ലവര്‍ക്കെല്ലാം അവര്‍ മാതൃക ദാമ്പതിമാരന്. ആവിശ്വസം കുറച്ചൊക്കെ അവര്‍ക്കും ഉണ്ട്, പലരും അസൂയയോടെ അവരെ നോക്കി പറയാറുണ്ട് ഭാര്യ ഭര്‍ത്താക്കന്മാര്‍ ഇങ്ങിനെ വേണം "എന്തൊരു സ്നേഹം വിശ്വാസം.

രാത്രയില്‍ അവള്‍ ഉറങ്ങിയെന്നു പൂര്‍ണ്ണമായും ബോധ്യം വന്നപ്പോള്‍ അയാള്‍ പതിയെ എഴുന്നേറ്റു അയല്‍പക്കത്തെ വീടിന്റെ മതില്‍ ചാടി.
ഭര്‍ത്താവു മതില്‍ കടന്നു എന്ന് ബോധ്യം വരുത്തിയിട്ട് അവളും പിറകു വശത്തെ വാതില്‍ തുറന്നു തന്റെ കാമുകനെ അകത്തേക്ക് ക്ഷണിച്ചു....
എന്നത്തേയും പോലെ രാവ് അന്നും നിലാവില്‍ കുളിച്ചു സുഗന്ധം പരത്തി.

ഇന്നലെ പറയാതെ ബാക്കിവെച്ചത്.

ഓര്‍മ്മ വെച്ച കാലം മുതല്‍ക്കു എനിക്ക് അവളോട്‌ വല്ലാത്ത ഒരു അഭിനിവേശമാണ്. ഇതിനെ പ്രണയമെന്നു പറഞ്ഞു വിലകുറച്ച് കാണിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല, കാരണം പ്രണയം ഒരു സാധാരണ വികാരമാണ്.

കുട്ടിക്കാലം മുതല്‍ ഞാന്‍ അവള്‍ അറിഞ്ഞും അറിയാതെയും പലപ്പോഴും അവളെ പിന്തുടര്‍ന്നിട്ടുണ്ട്. അവളുടെ ആ നടപ്പും, നടക്കുമ്പോള്‍ ചിരിക്കുന്ന പാദസരങ്ങളും ഒക്കെ കൂടി എന്നെ പിന്നെയും അവളിലേക്ക്‌ ആകര്‍ഷിച്ചു കൊണ്ടിരുന്നു. പലപ്പോഴും ഉറക്കമില്ലാത്ത രാത്രികളിലെ ചിന്തകള്‍ ഉറക്കത്തില്‍ എന്റ്റെ സ്വപ്‌നങ്ങള്‍ ആയിട്ടുണ്ട്‌.
"ആലോകത്തു ഞാനും അവളും മാത്രം"...

പലപ്പോഴും എന്റെ ഉള്ളിലെ പ്രണയം അവളോട്‌ തുറന്നു പറയാനും അവളെ ഒന്ന് കെട്ടിപിടിക്കാനും വരെ ഞാന്‍ ശ്രമിച്ചതാണ് പക്ഷെ കഥയിലെ വില്ലന്‍ ഇവിടയും കൊമ്പന്‍ മീശയും വളര്‍ത്തി അവളുടെ കൂടെ ഉണ്ട്. "അത് അവളുടെ ആരായിരിക്കും" ??? സത്യത്തില്‍ എനിക്കയാളെ ഭയമാണ്.
പതിവുപോലെ അന്നും പ്രഭാതം അതിന്റെ എല്ലാ മനോഹരിതയുമായ് കുന്നിന്‍ ചെരുവിലൂടെ ഞങ്ങളുടെ ഗ്രാമത്തിലേക്ക് എത്തിനോക്കി. അവളെ കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മയുമായി ഞാനും ഉറക്കമുണര്‍ന്നു പ്രാഥമിക കാര്യങ്ങള്‍ എല്ലാം വഴിപാടാക്കി അമ്പലത്തിലേക്ക് ഓടി. അവള്‍ എത്തുന്നതിനും മുന്‍പേ അമ്പലത്തില്‍ ഏത്തണം. മാത്രവുമല്ല ഇന്ന് ഉത്സവം തീരുന്ന ദിവസമാണ്. ഇനി ഒരുപക്ഷെ അവളെ കാണാന്‍ കഴിഞ്ഞെന്നു വരില്ല.
യാത്രാമധ്യേ സതീര്‍ധ്യന്‍ സിജു പറഞ്ഞു അവള്‍ ഈ നാട്ടില്‍ നിന്നും പോകുകയാണെന്ന്. "എന്റെ കൂടെ നടക്കുന്നുണ്ടെങ്കിലും അവനു പണ്ടേ എന്നെ കണ്ടൂടാ . ഞാന്‍ അറിയാതെ അവന്‍ അവളെയും ലൈന്‍ അടിക്കും.
ഇന്നവള്‍ പതിവിലും നേരുത്തേ അമ്പലത്തില്ലെത്തിയിരിക്കുന്നു. ഈ ആള്‍ക്കൂട്ടത്തിനിടയിലും അവള്‍ എന്നെ തിരിച്ചറിഞ്ഞെന് തോന്നുന്നു. അവള്‍ എന്നെ നോക്കി ഒന്ന് മന്തഹസിച്ചുവോ. ഇന്നെന്തായാലും കാര്യം സാധിക്കുകതന്നെ. ഇനി ഒരു അവസരം കിട്ടിയില്ലെങ്കിലോ. അമ്പലത്തിനു വലത്ത് വൈക്കുന്നതിനിടയില്‍ പലവട്ടം ഞാന്‍ അതിനു ശ്രെമിച്ചു പക്ഷെ ആ കൊമ്പന്‍ മീശക്കാരന്‍ ഇടെക്കെന്നെ തുറിച്ചുനോക്കി.
ആഗ്രഹ പൂര്‍ത്തീകരണം സാധിക്കാനാകാതെ ഏറെ വിഷന്നനായ് ഞാന്‍ കുളക്കടവില്‍ പോയിരുന്നു.
പിന്നില്‍ ഒരു പാദസരത്തിന്റെ കിലുക്കം കേട്ടാണ് ഞാന്‍ ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നത് അവള്‍ അതാ എന്റെ അരികിലേക്ക് വരുന്നു. ഏറെ വിഷമത്താലോ അതിലേറെ സന്തോഷത്താലോ ഞാന്‍ അവളെ ഒന്ന് തൊടാന്‍ ശ്രെമിച്ചു..
"ടപ്പേന്ന്" ആനതോട്ടി കൊണ്ടൊരു അടി എന്റെ കയ്യില്‍ വീണു. "ഈ ചെക്കന്‍ കുറെ നാളായി ആനേടെ പിറകെ നടക്കുന്നു ഇന്നിവനെ ഞാന്‍ നോക്കിക്കോ…

അവള്‍ ഒന്നും പറയാതെ എനിക്ക് മുന്നിലൂടെ ആ കൊമ്പന്‍ മീശക്കാരന്റെ കൂടെ മന്ദം മന്ദം പാദസരവും ചിരിപ്പിച്ചു നടന്നു പോയി......
പെട്ടെന്നാണ് എന്റെ മനസ്സിലേക്ക് സിജു പറഞ്ഞ കാര്യം ഓര്‍മ്മവന്നത് "ആറാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലം വന്നിരിക്കുന്നു".
അടികൊണ്ടു തിണര്‍ത്ത കയ്യും അതിലേറെ മുറിവേറ്റ ഹൃദയവുമായി അവള്‍ പോയ വഴിയെ അവള്‍ക്കു പിന്നാലെ ഞാന്‍ സ്കൂളിലേക്ക് ഓടീ...
15/02/2011

"കണ്ണ് തുറക്കാത്ത ദൈവങ്ങള്‍ക്കും പട്ടിണി മരണമുണ്ടെന്ന സത്യം"...

കുറച്ചു പേര്‍ ദൈവത്തിനു വേണ്ടി താടിയും മുടിയും നീട്ടി  വളര്‍ത്തുന്നു, കുറച്ചു പേര്‍ ദൈവ പ്രീതിക്ക് വേണ്ടി തല മുണ്ഡനം ചെയ്യുന്നു, ശരിക്കും നമ്മുടെ ദൈവങ്ങള്‍ക്ക് ഇതിന്റെ ആവശ്യമുണ്ടോ..???
ലോകത്തിന്റെ ഒരു ഭാഗം എല്ലാ സുഖ സൌകര്യങ്ങളോടും കൂടി ജീവിക്കുന്നു, മറു ഭാഗം ജീവന്‍ നില നിര്‍ത്താന്‍ വേണ്ടി പാട് പെടുന്നു. "ശരിക്കും ദൈവത്തിനെ ആരാണ് ഭിക്ഷ പത്രവുമായി (വഞ്ചി പെട്ടി)  നമ്മുടെ മുന്നില്‍ ഇരിക്കാന്‍ പ്രേരിപ്പിച്ചത്..? , ഇന്നീ ദൈവങ്ങള്‍ എല്ലാം കോടി പതികള്‍ ആണ്.. അതിന്റെ ഒരു കണക്കെടുക്കുക ആണെങ്കില്‍ അമ്പാനിയുടെ പേര് ഒരു ലക്ഷത്തില്‍ പോലും ഇടം പിടിക്കില്ല...
 സത്യത്തില്‍ ഈ കാര്യ സാധ്യത്തിനു വേണ്ടി കൈക്കൂലി കൊടുക്കാന്‍ നമ്മെ പഠിപ്പിച്ചത് ഈ ദൈവങ്ങള്‍ അല്ലെ..?, ദൈവം നന്നായില്ലെങ്കില്‍ പിന്നെ അവനെ അനുസരിക്കുന്ന മനുഷ്യര്‍ എങ്ങിനെ നന്നാവും...

ദൈവങ്ങള്‍ മനുഷ്യരില്‍ നിന്നും തട്ടിയെടുത്ത ഈ അളവില്ലാത്ത സ്വത്തുക്കള്‍ തിരിച്ചെടുത്തു പാവങ്ങള്‍ക്ക് കൊടുക്കാന്‍ ഒരു യുദ്ധം തന്നെ വേണ്ടിവരും..
നമ്മുടെ അടുത്ത യുദ്ധം ഈ ഫ്യുടല്‍ പ്രഭുക്കാന്‍ മാര്‍ക്കെതിരെയും അവരുടെ പേരില്‍ സ്വയം കൊഴുക്കുന്ന ധെല്ലളന്‍ മാര്‍ക്കെതിരെയും ആകട്ടെ.

NB:- 25/05/2011,..പട്ടിണി മൂലം ഒരു കുടുമ്പം കൂടി ആത്മഹത്യ ചെയ്തു,..
നമ്മുടെ ദൈവങ്ങള്‍ എല്ലാം കണ്ണ് തുറക്കാതെ തപസ്സിരിക്കുന്നവരോ, നമുക്ക് വേണ്ടി എന്ന പേരില്‍ സ്വയം ബന്ധിതരോ, അരൂപികള്ലോ ആയി പോയി ..
അവര്‍ക്ക് വേണ്ടി ആയിരം തവണ പ്രര്‍തിക്കുന്നവര്‍ ഒരു വട്ടമെങ്കിലും അവരുടെ കാതില്‍ പറയുക...
"കണ്ണ് തുറക്കാത്ത ദൈവങ്ങള്‍ക്കും പട്ടിണി മരണമുണ്ടെന്ന സത്യം"...

നീല കൊടുവേലി

ഞാന്‍ ഒരു യാത്രയിലാണ്.
നീല കൊടുവേലിയുടെ സത്യം തേടിയുള്ള യാത്രയില്‍.....

നീല കൊടുവേലി ഒരു ഔഷധ സസ്യമാണ്...
ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത എന്നാല്‍ മുത്തശി കഥകളില്‍ ഒരു പ്രഹേളികയായി ഇന്നും തുടരുന്ന ഒരു ഒരു സത്യം.
"ഞാന്‍ വായിച്ചറിഞ്ഞ പുസ്തകത്തില്‍ പറഞ്ഞിരിക്കുനത് ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഏതോ ഒരു മലം ചെരുവില്‍ രാത്രിയില്‍ പ്രകാശിക്കാന്‍ കഴിയുന്ന ഒരു അപൂര്‍വ സസ്യം.
"നീല കൊടുവേലി കൈവശം ഉള്ളവര്‍ക്ക് പിന്നെ ജനിമ്രിതികള്‍ ഇല്ല, നീല കൊടുവേലിക്ക് സുഖപെടുതാന്‍ കഴിയാത്തതായി ഒരു രോഗവും ഇല്ല. അമരത്വം ആണത് നല്‍കുന്നത്.
" ഞാന്‍ വായിച്ച പുസ്തകം അവസാനിക്കുന്നതിങ്ങനെയാണ്..
ഉപ്പന്‍ എന്നാ പക്ഷിക്ക് മാത്രമേ ഈ ലോകത്ത് നീലകൊടുവേലി തിരിച്ചറിയാനുള്ള കഴിവുള്ളു, അത് നേടാന്‍ വേണ്ടി ഉപ്പന്റെ കൂട് കണ്ടെത്തി അതിന്റെ മുട്ട എടുത്തു നല്ലതുപോലെ കുലിക്കി തിരിച്ചു കൂട്ടില്‍ തന്നെ വയ്ക്കുക, സമയം കഴിഞ്ഞിട്ടും മുട്ട വിരിയാത്തത് കൊണ്ട് ഉപ്പന്‍ അതിനുള്ള മരുന്നായ കൊടുവേലിതിരക്കി പോകും. അതുകൊണ്ട് വന്നു ഉപ്പന്‍ ആ മുട്ട വിരിയിചെടുക്കും. കിളികുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടാല്‍ ഉടന്‍ ഉപ്പന്റെ കൂട് എടുത്തു ഒഴുക്ക് വെള്ളത്തില്‍ ഇടുക, അപ്പോള്‍ ഒഴുക്കിനെതിരെ മുകളിലോട്ടു നീന്തി പോകുന്നത് കൊടുവേലി..
ശേഷം കാഴ്ചയില്‍ ..

ശുഭരാത്രി.

തന്റെ കാമുകന്റെ മാറില്‍ തല ചായ്ച്ചു അവള്‍ ഭര്‍ത്താവിനു ഫോണ്‍ ചെയ്തു "ചേട്ടാ ചേട്ടനെ കിട്ടിയ ഞാന്‍ ഭാഗ്യവതിയ"
ഒരു രാത്രിക്ക് വേണ്ടി വിലക്ക് വാങ്ങിയ ചീനക്കാരി പെണ്ണിന്റെ മുടിയിഴകള തടവി അയാളും പറഞ്ഞു നിന്നെ പോലെ സ്നേഹമുള്ള ഒരു ഭാര്യയെ കിട്ടിയ ഞാനും ഭാഗ്യവാനാ.
രണ്ടു പേരും ഫോണിളുടെ പരസ്പരം എന്ന വ്യാജേന കൂടെ ഉള്ള ആളിന് ചുംബനം നല്‍കി............

ലൈഫ് ടൈം

ജീവിതത്തില്‍ എനിക്ക് ഒരു പാട് സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. അതാത് കാല ഖട്ടത്തില്‍ എന്റെ പ്രവര്‍ത്തന മണ്ഡലം മാറുന്നതിനു അനുസരിച്ച് ഞാന്‍ കണ്ടു മുട്ടുന്നവര്‍ എല്ലാം എനിക്ക് സുഹൃത്തുക്കളായി. പലരെയും ഇന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല. അവര്‍ക്ക് എന്നെയും. ഓണ്‍ലൈന്‍ സൌഹൃതം തുടങ്ങിയപ്പോള്‍ പുതിയ സുഹൃത്തുക്കളെ ഞാന്‍ മൂന്നായി തരാം തിരിച്ചു. റീസണ്‍, സീസണ്‍, ലൈഫ് ടൈം. റീസണ്‍ എന്ന് വെച്ചാല്‍ എന്റെ നാട്ടില്‍ പിറന്നവര്‍ ഞാനും അവിടെ ജനിച്ചു എന്നത് കൊണ്ട് മാത്രം കിട്ടിയ സൌഹ്രിതങ്ങള്‍. സീസണ്‍ എന്ന് വെച്ചാല്‍ പഠന കാലത്തും, പിന്നീടു ജോലിസ്ഥലത്തും പിന്നീടു ഓണ്‍ ലൈനിലും ഒക്കെ ആയി കിട്ടിയവര്‍. "ഇതൊരു സീസണ്‍ ആണ് ആ സമയം കഴിയുമ്പോള്‍ അവര്‍ക്ക് എന്നെയോ എനിക്ക് അവരയോ വേണ്ടാതാകും. പുതിയ നിറക്കൂട്ടുകള്‍ തേടി അവരും ഞാനും യാത്ര ആകും.
ലൈഫ് ടൈം... കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി ഞാന്‍ തേടുന്ന ഒന്നാണത്. ഏതു ആള്‍ക്കൂട്ടത്തിലും, ബസ്സിലും, സിനിമ ശാലയിലും, ഓണ്‍ ലൈനിലും ഒക്കെ ഞാന്‍ ഇന്ന് അത് മാത്രം ആണ് തേടുന്നത്. എനിക്കും വേണം ഒരു ലൈഫ് ടൈം ഫ്രെണ്ടിനെ. എന്റേത് മാത്രം എന്ന് പറഞ്ഞു നെഞ്ചോടു ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഒരു ലൈഫ് ടൈം ഫ്രെണ്ടിനെ.  

കരയുന്ന കുഞ്ഞിനെ പാലുള്ളൂ!!!

ഇതെന്നെ ആദ്യം പടിപിച്ചത് എന്റെ അമ്മയാണ്.... ഞാന്‍ കരയുമ്പോള്‍ അമ്മുമ്മ പറയുമായിരുന്നത്രേ അവനു പാല് കൊടുക്കാന്‍.
ഇന്ന് ഞാന്‍ വളര്‍ന്നു വലുതായി എനിക്കിന്ന് പാല് വേണ്ട പക്ഷെ പലപ്പോഴും എനിക്ക് എന്റെ അവകാശങ്ങള്‍ക്ക് വേണ്ടു സമരം ചെയ്യേണ്ടി വരുന്നു. എനിക്ക് നേരിടേണ്ടി വരുന്നത് അമ്മയെ അല്ലാത്തത് കൊണ്ട് എന്റെ കരച്ചിലിനെ പലപ്പോഴും അവര്‍ കണ്ടില്ലെന്നു നടിച്ചു. അതെന്നെ ഒരു സായുധ വിപ്ലവത്തിനെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു. അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഒരു പോരാളിയെ കുട്ടിക്കാലം മുതലേ വളര്‍ത്തി ഏടുക്കാന്‍ വേണ്ടി ആയിരുന്നു അമ്മ പണ്ട് അങ്ങനെ ചെയ്തതെന്ന് എനിക്ക് ഇപ്പോള്‍ ബോധ്യം ആയി.
അമ്മൈക്ക് നന്ദി.. കാരണം അമ്മയ്ക്ക് അറിയാമായിരുന്നു ഈ ലോകത്ത് എന്റെ മകന് ജീവിക്കാന്‍ യുദ്ധം ചെയ്യേണ്ടി വരുമെന്ന്. ഞാന്‍ അറിയാതെ അമ്മ എന്നെ പഠിപ്പിക്കുക ആയിരുന്നു മകനെ കരുത്തന്‍ ആക്കാന്‍ വേണ്ടി.
മുന്നേറുക മുന്നില്‍ ഉണ്ടാകുന്ന എല്ലാ പ്രതി ബന്ധങ്ങളെയും തട്ടി മാറ്റി മുന്നേറുക. ദൈവങ്ങള്‍ പോലും പിന്തുണക്കുന്നത് കരുത്തനെ ആണ്.
യുദ്ധത്തില്‍ ശത്രുവിനെ കൊല്ലുന്നത് പാപം അല്ല കടമയാണ്....

മഴ

ബാല്യതിലെന്റെ നിഷ്കളങ്കതൈക്ക് കൂട്ടായ്‌ മഴ ഉണ്ടായിരുന്നു...
കൌമാരതിലെന്റെ കുശ്രിതിക്ക് കൂട്ടായ്‌ മഴ ഉണ്ടായിരുന്നു...
യവനതിലെന്റെ പ്രണയത്തിനു കൂട്ടായ്‌ മഴ ഉണ്ടായിരുന്നു...
വാര്ധക്യതിലെന്റെ രോഗത്തിന് കൂട്ടായ്‌ മഴ ഉണ്ടായിരുന്നു...
ഒടുവിലൊരുനാള്‍ ഞാന്‍ ഈ ലോകത്തോട്‌ വിടപറയുമ്പോള്‍
അന്നുമുണ്ടാകും എനിക്ക് കൂട്ടായി, ഒന്നു മുരിയടാതെ...
നിശബ്ദ നൃത്തം ചവിട്ടി നിറമിഴിയോടെ.

ഒരു സത്യം..

രണ്ടു മാസത്തെ അവധിക്കു നാട്ടില്‍ വന്ന സുഹൃത്തിനെയും കൊണ്ട് രണ്ടു മൂന്നിടത്ത് പെണ്ണ് കാണാന്‍ പോയി ഞങ്ങള്‍.. കണ്ട കുട്ടികള്‍ ഒന്നും ഒരു സുമാറില്ല, endo sulphan ബാധിച്ച പോലെ ഇരിക്കുന്നു എല്ലാം!!!
അവസാനം രണ്ടാഴ്ച കഴിഞ്ഞ്നു ഒന്നിനെ കണ്ടു, കാണാന്‍ വലിയ തെറ്റില്ല, കൌമാര കാലത്ത് കണ്ട സങ്കല്പത്തിലെ പെണ്ണിന് കുട പിടിക്കാന്‍ യോഗ്യത ഇല്ല ഇവള്‍ക്ക്, എങ്കിലും ഇനി വേറെ പെണ്ണ് കാണാന്‍ സമയവും ഇല്ല, ഇവള്‍ പോയാല്‍ വരുന്നത് ഇതിലും മോശം ആയാലോ എന്ന പേടിയും കൊണ്ട് ആ പാവം അതിനു സമ്മതം മൂളി. അടുത്ത ആഴ്ച അവന്റെ കല്യാണം ആണ്!!!.

കഴിഞ്ഞ ദിവസം പെണ്ണിന്റെ അച്ഛനെ ഞാന്‍ ടൌണില്‍ വെച്ച് കണ്ടു, കുശല അന്വേഷണത്തിനിടയില്‍ എങ്ങിനെയോ ബ്രോക്കറും, അയാളുടെ ചാര്‍ജും ഒക്കെ സംസാരത്തില്‍ കടന്നു വന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അത്രേ ee പെണ്ണിന്റെ ആലോചന അയാളുടെ കയ്യില്‍ കൊടുത്തിട്ട്. എനിക്കെന്തോ ഒരു സംശയം പോലെ????.
ഞാന്‍ ആ ബ്രോക്കാരെ കണ്ടു കാര്യം തിരക്കി, സത്യം അവനിട്ട് രണ്ടു പൊട്ടിച്ചപ്പോള്‍ ഒരു ഞെട്ടിക്കുന്ന സത്യം പുറത്തു വന്നു..
"നാട്ടില്‍ പെണ്ണ് കാണാന്‍ വരുന്ന പയ്യന്‍ മാരെ എല്ലാം ആദ്യം രണ്ടു മൂന്നു കാണാന്‍ കൊള്ളാത്ത പെന്പില്ലരെ കാണിക്കും. പിന്നിട് കയ്യില്‍ ഉള്ള അല്പം ഭേദപ്പെട്ടതിനെ കാണിക്കും (നല്ലത് എന്ന് ഒന്നില്ല ഇപ്പോള്‍, നാം കണ്ടതും, എനിക്ക് കിട്ടിയതും രാജ കുമാരി എന്ന് വിചാരിക്കുക). അവര്‍ അതിനു സമ്മതം മൂളും. ആദ്യമേ ee പെണ്ണിനെ കാണിച്ചാല്‍ അവര്‍ക്ക് ഇഷ്ടപെടില്ലത്രേ. അവന്‍ അടുത്ത ബ്രോകരെ തിരക്കി പോകും.....
സത്യത്തില്‍ ഞാന്‍ ഞെട്ടി പോയി.. നാം അറിയാതെ എന്തൊക്കെ ചതികള്‍ ആണ് നടക്കുന്നത്.
പ്രിയപ്പെട്ട സുഹൃത്തുക്കളെ.. ബ്രോക്കര്‍ കാണിക്കുന്ന പെണ്ണിനെ കെട്ടുന്നവര്‍ ഇങ്ങനെ ഒരു ചതി പറ്റാതെ നോക്കുക..
അതുപോലെ നമ്മുടെ പെണ്‍കുട്ടികളും അച്ഛന്‍ പറയുന്ന ആളെ മാത്രമേ കെട്ടൂ എന്നും പറഞ്ഞു ഇപ്പഴും ശടിക്കുന്നവര്‍.. ഇത് നേരെ തിരിച്ചും സംഭവിക്കുന്നുണ്ട്..
ഇതൊരു കഥയല്ല,.. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞതാണ്..
NB:- പ്രണയ വിവാഹത്തെ പ്രോത്സാഹിപ്പിക്കുക...

വീണ്ടുവിചാരം

വികാരങ്ങള്‍ വിചാരങ്ങളെ കീഴടക്കിയ വേളയില്‍

മനസ്സിന്റെ സമനില നഷ്ടമായി ഞാനൊരു തെറ്റ് ചെയ്തു

ഒരു പെണ്ണിന്റെ മാനത്തിനു വേണ്ടിയുള്ള തേങ്ങലുകള്‍ ഞാന്‍ കണ്ടില്ലെന്നു നടിച്ചു
...
അവളുടെ ചെറുത്തു നില്പുകള്‍ എനിക്ക് കൂടുതല്‍ ഹരം പകര്‍ന്നു

എന്നിലെ ആവേശം കടിഞ്ഞാന്‍ നഷ്ടമായ കുതിരയെ പോലെ

അവളിലേക്ക്‌ കൂടുതല്‍ കൂടുതല്‍ ആഴ്ന്നിറങ്ങി

ഒടിവില്‍ എല്ലാം കഴിഞ്ഞപ്പോള്‍ ഒരു കുറ്റബോധം

തെറ്റായിരുന്നു അല്ലെ ഞാന്‍ ചെയ്തത്.....

മാപ്പ് ചോദിക്കാനുള്ള വാക്കുകള്‍ക്കു വേണ്ടി ഞാന്‍ പരതവേ

ജീവന്റെ അവസാന തുടിപ്പിനായ് അവള്‍ കേഴുകയായിരുന്നു.

ഏറെ വ്യസനതോടോന്നു ഞാന്‍ ചൊല്ലട്ടെ

അവളുടെ മാനത്തിനൊപ്പം ഞാനാ ജീവനും കവര്‍ന്നു.....

സാരിത്തലപ്പാല്‍ അവളുടെ നഗ്നത മറച്ചു ഞാന്‍ യാത്ര തുടര്‍ന്നു ഒരു ദയയുടെ പര്യായം പോല്‍...

ക്ഷമിക്ക സോദരീ എന്നോട് നീ....നിയുമെന്റെ സോദരിയാണെന്ന് മറന്നു പോയി

അല്ലെങ്കില്‍ തന്നെ വികാരങ്ങള്‍ വിചാരങ്ങളെ കീഴടക്കിയാല്‍ പിന്നെ ഞാനെത് ചെയ്യാന്‍!!!