Sunday, July 24, 2011

ഇന്നലെ പറയാതെ ബാക്കിവെച്ചത്.

ഓര്‍മ്മ വെച്ച കാലം മുതല്‍ക്കു എനിക്ക് അവളോട്‌ വല്ലാത്ത ഒരു അഭിനിവേശമാണ്. ഇതിനെ പ്രണയമെന്നു പറഞ്ഞു വിലകുറച്ച് കാണിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല, കാരണം പ്രണയം ഒരു സാധാരണ വികാരമാണ്.

കുട്ടിക്കാലം മുതല്‍ ഞാന്‍ അവള്‍ അറിഞ്ഞും അറിയാതെയും പലപ്പോഴും അവളെ പിന്തുടര്‍ന്നിട്ടുണ്ട്. അവളുടെ ആ നടപ്പും, നടക്കുമ്പോള്‍ ചിരിക്കുന്ന പാദസരങ്ങളും ഒക്കെ കൂടി എന്നെ പിന്നെയും അവളിലേക്ക്‌ ആകര്‍ഷിച്ചു കൊണ്ടിരുന്നു. പലപ്പോഴും ഉറക്കമില്ലാത്ത രാത്രികളിലെ ചിന്തകള്‍ ഉറക്കത്തില്‍ എന്റ്റെ സ്വപ്‌നങ്ങള്‍ ആയിട്ടുണ്ട്‌.
"ആലോകത്തു ഞാനും അവളും മാത്രം"...

പലപ്പോഴും എന്റെ ഉള്ളിലെ പ്രണയം അവളോട്‌ തുറന്നു പറയാനും അവളെ ഒന്ന് കെട്ടിപിടിക്കാനും വരെ ഞാന്‍ ശ്രമിച്ചതാണ് പക്ഷെ കഥയിലെ വില്ലന്‍ ഇവിടയും കൊമ്പന്‍ മീശയും വളര്‍ത്തി അവളുടെ കൂടെ ഉണ്ട്. "അത് അവളുടെ ആരായിരിക്കും" ??? സത്യത്തില്‍ എനിക്കയാളെ ഭയമാണ്.
പതിവുപോലെ അന്നും പ്രഭാതം അതിന്റെ എല്ലാ മനോഹരിതയുമായ് കുന്നിന്‍ ചെരുവിലൂടെ ഞങ്ങളുടെ ഗ്രാമത്തിലേക്ക് എത്തിനോക്കി. അവളെ കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മയുമായി ഞാനും ഉറക്കമുണര്‍ന്നു പ്രാഥമിക കാര്യങ്ങള്‍ എല്ലാം വഴിപാടാക്കി അമ്പലത്തിലേക്ക് ഓടി. അവള്‍ എത്തുന്നതിനും മുന്‍പേ അമ്പലത്തില്‍ ഏത്തണം. മാത്രവുമല്ല ഇന്ന് ഉത്സവം തീരുന്ന ദിവസമാണ്. ഇനി ഒരുപക്ഷെ അവളെ കാണാന്‍ കഴിഞ്ഞെന്നു വരില്ല.
യാത്രാമധ്യേ സതീര്‍ധ്യന്‍ സിജു പറഞ്ഞു അവള്‍ ഈ നാട്ടില്‍ നിന്നും പോകുകയാണെന്ന്. "എന്റെ കൂടെ നടക്കുന്നുണ്ടെങ്കിലും അവനു പണ്ടേ എന്നെ കണ്ടൂടാ . ഞാന്‍ അറിയാതെ അവന്‍ അവളെയും ലൈന്‍ അടിക്കും.
ഇന്നവള്‍ പതിവിലും നേരുത്തേ അമ്പലത്തില്ലെത്തിയിരിക്കുന്നു. ഈ ആള്‍ക്കൂട്ടത്തിനിടയിലും അവള്‍ എന്നെ തിരിച്ചറിഞ്ഞെന് തോന്നുന്നു. അവള്‍ എന്നെ നോക്കി ഒന്ന് മന്തഹസിച്ചുവോ. ഇന്നെന്തായാലും കാര്യം സാധിക്കുകതന്നെ. ഇനി ഒരു അവസരം കിട്ടിയില്ലെങ്കിലോ. അമ്പലത്തിനു വലത്ത് വൈക്കുന്നതിനിടയില്‍ പലവട്ടം ഞാന്‍ അതിനു ശ്രെമിച്ചു പക്ഷെ ആ കൊമ്പന്‍ മീശക്കാരന്‍ ഇടെക്കെന്നെ തുറിച്ചുനോക്കി.
ആഗ്രഹ പൂര്‍ത്തീകരണം സാധിക്കാനാകാതെ ഏറെ വിഷന്നനായ് ഞാന്‍ കുളക്കടവില്‍ പോയിരുന്നു.
പിന്നില്‍ ഒരു പാദസരത്തിന്റെ കിലുക്കം കേട്ടാണ് ഞാന്‍ ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നത് അവള്‍ അതാ എന്റെ അരികിലേക്ക് വരുന്നു. ഏറെ വിഷമത്താലോ അതിലേറെ സന്തോഷത്താലോ ഞാന്‍ അവളെ ഒന്ന് തൊടാന്‍ ശ്രെമിച്ചു..
"ടപ്പേന്ന്" ആനതോട്ടി കൊണ്ടൊരു അടി എന്റെ കയ്യില്‍ വീണു. "ഈ ചെക്കന്‍ കുറെ നാളായി ആനേടെ പിറകെ നടക്കുന്നു ഇന്നിവനെ ഞാന്‍ നോക്കിക്കോ…

അവള്‍ ഒന്നും പറയാതെ എനിക്ക് മുന്നിലൂടെ ആ കൊമ്പന്‍ മീശക്കാരന്റെ കൂടെ മന്ദം മന്ദം പാദസരവും ചിരിപ്പിച്ചു നടന്നു പോയി......
പെട്ടെന്നാണ് എന്റെ മനസ്സിലേക്ക് സിജു പറഞ്ഞ കാര്യം ഓര്‍മ്മവന്നത് "ആറാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലം വന്നിരിക്കുന്നു".
അടികൊണ്ടു തിണര്‍ത്ത കയ്യും അതിലേറെ മുറിവേറ്റ ഹൃദയവുമായി അവള്‍ പോയ വഴിയെ അവള്‍ക്കു പിന്നാലെ ഞാന്‍ സ്കൂളിലേക്ക് ഓടീ...
15/02/2011

No comments:

Post a Comment