Sunday, October 16, 2011

ഒരു നിമിഷം1

അവന്റെ വരവിനേയും കാത്ത് മിടിക്കുന്ന ഹൃദയത്തോടെ അവള്‍ മണിയറയില്‍ കാത്തിരുന്നു. ബന്ധുക്കളെയും, സുഹൃത്തുക്കളെയും യാത്ര ആക്കാനുള്ള തിരക്കിലായിരുന്നു അവന്‍. ഒടുവില്‍ എല്ലാം തന്ത്രപ്പാടില്‍ കഴിച്ചു അവന്‍ അവളുടെ അടുത്തേക്ക് ഓടി. ഓര്‍മ വെച്ച നാള്‍ മുതല്‍ കാണുന്നതാണ് ഈ രാത്രിയെ. ഒരു പാട് നിറഭേദങ്ങള്‍ അവന്‍ അതിനു നല്‍കിയിട്ടുണ്ട്.
അവന്‍ മണിയറയില്‍ പ്രവേശിച്ചതും അവള്‍ അവനോടു പറഞ്ഞു ചേട്ടാ ഒരു പ്രധാന കാര്യം പറയാനുണ്ട്‌ എനിക്ക്. കഴിഞ്ഞ അഞ്ചു വര്‍ഷമായി മറ്റൊരാളുമായി പ്രണയത്തിലാണ് ഞാന്‍. എന്റെ വീട്ടുകാരുടെ ഭിഷണിയെ തുടര്‍ന്നാണ് ഞാന്‍ ഈ വിവാഹത്തിന് സമ്മതിച്ചത്. ഞാന്‍ എതിര്‍ നിന്നാല്‍ അമ്മ ആത്മതത്യ ചെയ്യുമെന്ന് പറഞ്ഞു ഗത്യന്തരം ഇല്ലാതെ സമ്മതിക്കുകയായിരുന്നു. എന്നെയും കാത്ത് എന്റെ കാമുകന്‍ പുറത്തു വണ്ടിയുമായി നില്‍പ്പുണ്ട് ചേട്ടന്‍ എന്നെ പോകാന്‍ അനുവദിക്കണം....

ഒരു നിമിഷം ആലോചിച്ചിട്ട് അവന്‍ പറഞ്ഞു പ്രശ്നം ഇല്ല നിനക്ക് പോകാം, പക്ഷെ നാളെ രാവിലെ മാത്രമേ പോകാന്‍ പറ്റു. ഇന്ന് നീ ഇവിടെ കഴിയുക ഞാന്‍ മുറിയുടെ പുറത്തു ഉണ്ടാകും. അവള്‍ക്കു സമാധാനം ആയ്. ഇത്രക്കും നല്ല മനുഷ്യര്‍ ഉണ്ടോ, മുറിയുടെ പുറത്തേക്കു പോകുന്നതിനു മുന്‍പ് അവന്‍ ഒരു കാര്യം കൂടി പറഞ്ഞു ഇനി ഒരു പക്ഷെ നാളെ രാവിലെ നീ ചെല്ലുമ്പോള്‍ അവന്‍ അവിടെ ഇല്ലെങ്കില്‍ തിരികെ വരിക, ഞാന്‍ നിന്നെ സ്നേഹിക്കാന്‍ തുടങ്ങുന്നതെ ഉള്ളു.....
അത് ഒരിക്കലും നടക്കില്ലന്നു അവള്‍ക്കു അറിയാമായിരുന്നു. തനിക്കു വേണ്ടി ഒരു ജന്മം മുഴുവന്‍ കാത്തിരിക്കുമെന്ന് തന്റെ കാമുകന്‍ ഒരായിരം ആവര്‍ത്തി തന്റെ കാതില്‍ പറഞ്ഞതാണ്.
ആ രാത്രി അവന്‍ മുറിയുടെ പുറത്തു സുഖമായുറങ്ങി, അവള്‍ റൂമില്‍ നേരം പുലരുന്നതിനായ് കാത്തിരുന്നു.

നേരം പുലര്ന്നതും അവള്‍ വീട് വിട്ടു കാമുകന്‍ കാത്ത് നില്‍ക്കാമെന്ന് പറഞ്ഞിടത്തേക്ക് ചെന്നു, ഒരു ജന്മം മുഴുവന്‍ കാത്ത് നില്‍ക്കാം എന്ന് പറഞ്ഞവനെ അവിടെ എങ്ങും കണ്ടില്ല.
തിരികെ ഭര്‍ത്താവിന്റെ വീടിന്റെ മുന്നില്‍ എത്തിയപ്പോള്‍ സുസ്മേര വദനനായി അദ്ദേഹം. എനിക്കറിയാമായിരുന്നു തന്‍ തിരികെ വരും എന്ന്, അവളുടെ തോളില്‍ കയ്യിട്ടു അവന്‍ പതിയെ അവളുടെ കാതില്‍ പറഞ്ഞു..
 "ടോ ലോകത്ത് ഒരു ആണും കാത്ത് നില്‍ക്കില്ല മറ്റൊരുത്തന്റെ കൂടെ ഒരു രാത്രി കഴിഞ്ഞ പെണ്ണിന് വേണ്ടി"...അതിന്നി എത്ര തന്നെ സ്നേഹം ആയാലും

No comments:

Post a Comment