Sunday, October 16, 2011

"ഫേസ് ബുക്ക്‌ യക്ഷി"

രാത്രിയുടെ അവസാന യാമങ്ങളില്‍ ഒന്നില്‍ അവളാ പാലമരത്തിന്റെ മുകളില്‍ നിന്നും പാലപ്പൂ മണത്തോടൊപ്പം ഭുമിയിലേക്ക് ഒഴുകി ഇറങ്ങി. മനുഷ്യനെപോലെ തന്നെ നമ്മുടെ നായകള്‍ക്ക് ഇന്ന് വീടും പത്തു മണിക്ക് തന്നെ യജമാനനോടൊപ്പം കെട്ടി പിടിച്ചു കിടന്നു ഉറങ്ങാനുള്ള സൌകര്യവും ഉള്ളത് കൊണ്ട് അവളുടെ വരവിനെ ഭിതിപ്പെടുതുന്ന രീതിയില്‍ ഓരിയിട്ടു അറിയിക്കുവാന്‍ നായകള്‍ക്കും ആയില്ല.

സത്യത്തില്‍ നമ്മുടെ കഥാനായിക ചോരകുടിക്കുന്ന യക്ഷി അല്ല (ചോര ഒഴികെ എന്തും കുടിക്കും), പാലമരത്തില്‍ അല്ല താമസ്സവും. നായികയെ കുറിച്ച് ഒരു തിവ്രമായ ഭയം ഉടലെടുക്കുവാന്‍ വേണ്ടി ആണ് അവളെ ഞാന്‍ ഈ പാതിരാത്രിയില്‍ തന്നെ നിര്‍ബന്ധിച്ചു പാലമരത്തില്‍ തന്നെ കയറ്റിയത്. പനയില്‍ കയറ്റി ഒന്നും കൂടെ ഭികരത വരുത്തിയാലോ എന്ന് ചിന്തിച്ചതാണ് പക്ഷെ അവളുടെ കൂടെ ഞാനും കയറേണ്ടി വരുമല്ലോ എന്ന ചിന്ത എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. മാത്രമല്ല പാല മരത്തിലെത് പോലെ വലിഞ്ഞു കയറാന്‍ ചില്ലകള്‍ ഒന്നും ഇല്ലാലോ പനയ്ക്ക്.

ആ രാത്രിയില്‍ അവള്‍ തെരുവ് മുഴുവന്‍ അലഞ്ഞു ഒരാളെ തേടി, പക്ഷെ നിഴലുകള്‍ മാത്രം ശേഷിച്ച തെരുവില്‍ ജീവന്റെ ഒരു തുടിപ്പ് അവള്‍ക്കു എങ്ങും കണ്ടെത്താന്‍ കഴിഞ്ഞില്ല. വളരെ താമസിയാതെ തന്നെ തന്റെ ഒരു സുഹൃത്തില്‍ നിന്നും അവള്‍ക്കറിയാന്‍ കഴിഞ്ഞു സുക്കര്‍ ബെര്‍ഗിനെ കുറിച്ചും ഫേസ് ബുക്ക്‌ എന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യത്തെ കുറിച്ചും. തെരുവോരങ്ങളില്‍ എങ്ങും ആരെയും കാണാനില്ല എല്ലാവരും ഇരുണ്ട മുറികളില്‍ ഇരുന്നു ആ ലോകത്തോട്‌ സല്ലപിക്കുകയാണ്. മറ്റൊരു പുതിയ ലോകത്തെ എല്ലാവരും സ്വപ്നം കാണുന്നു....

അങ്ങനെ അവളും ഫേസ് ബുക്കിലേക്ക് ഒഴുകിയെത്തി, രണ്ട് ദിവസത്തിനുള്ളില്‍ തന്നെ നൂറില്‍ കുറയാതെ മെസ്സേജ്കളും അവളെ തേടി എത്തി. ഒടുവില്‍ ഒരുനാള്‍ അവള്‍ തന്റെ ഇരയെ കണ്ടെത്തി..
'മനു' എല്ലാ പൈങ്കിളി കഥയിലെയും നായകനെ പോലെ നമ്മുടെ നായകനും പാവമാണ് താന്‍ എന്ന് മനപ്പുര്‍വ്വം അഭിനയിക്കുന്ന ആള്‍ ആണ്. അതുകൊണ്ടാകാം ഒരു പക്ഷെ ഒരു ജില്ലയിലെ മുഴുവന്‍ ജന സന്ഘ്യയെ തോല്‍പ്പിക്കുന്ന കണക്കിലുള്ള അത്രയും ഫ്രണ്ട് ലിസ്റ്റും.

വ്യക്തമായ ലാഭേച്ചയോടു കൂടി പരസ്പരം പറയാതെ ഉള്ള അവരുടെ സൌഹൃദം വളരെ പെട്ടെന്ന് പൂത്തു തളിര്‍ത്തു. അവന്‍ അവളുടെ ശരിരത്തെയും അവള്‍ അവന്റെ പൈസയും മാത്രം സ്വപ്നം കണ്ടത് കൊണ്ട് രണ്ട് പേര്‍ക്കും പിരിയാന്‍ കഴിയാത്ത ഒരു ആത്മബന്ധം ഉടലെടുത്തു.

ഒടുവില്‍ ഒരുനാള്‍ തന്റെ ആത്മ സുഹൃത്ത് 'ബിജു'വില്‍ നിന്നും അവനറിയാന്‍ കഴിഞ്ഞു സൌഹൃദം നടിച്ചു ഒരു പെണ്ണ് അവനെ ചതിച്ച കഥ (അവനു അത് തന്നെ വേണം), കയ്യില്‍ ഉണ്ടായിരുന്ന പൈസയും കടം മേടിച്ചതും ചേര്‍ത്ത് അവളുടെ പേരില്‍ അയച്ചു കൊടുത്തു. അവള്‍ പറഞ്ഞ കദന കഥകള്‍ക്കെല്ലാം അത്രക്കുമേല്‍ ജീവനുണ്ടായിരുന്നു. ഫേസ് ബുക്കില്‍ അവനോടൊപ്പം അവളുടെ ഐടിക്ക് വേണ്ടി പരതുമ്പോള്‍ ഞെട്ടിക്കുന്ന ആ സത്യം അവനും തിരിച്ചറിഞ്ഞു.. താന്‍ എന്നും സ്വപ്നം കാണുന്ന അതെ മുഖം..എനിക്ക് നഷ്ടമായ തുകയുടെ കണക്കു നോക്കിയാല്‍ അവന്റെത്‌ വളരെ തുച്ഛം മാതം.
എങ്കിലും ഇതെങ്ങനെ സംഭവിച്ചു ഇത്രയും ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ഞങ്ങള്‍ ഒരിക്കലും ഇങ്ങനെ ഒരു കാര്യം പരസ്പരം പറഞ്ഞിരുന്നില്ല.
ഒരു പക്ഷെ അവനവന്റെ വിധിയും എനിക്കെന്റെ അഹങ്കാരവും കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത്........എനിക്ക് പറ്റിയ ചതി അവനോടു തുറന്നു പറയാതെ ഞാന്‍ അവിടെ നിന്നും ഇറങ്ങി നടന്നു.

അന്ന് രാത്രിയിലും അവളാ പാലമരത്തിന്റെ മുകളില്‍ നിന്നും ഭുമിയിലേക്ക് ഒഴുകിയിറങ്ങി പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍ മറ്റൊരു മനുവിനെയും ബിജുവിനെയും തേടി........

<പണ്ഡിറ്റ്‌20111016>

No comments:

Post a Comment