Saturday, October 29, 2011

ആത്മാംശം... .


നിങ്ങള്‍ വായിച്ചു മറന്ന ഒരു പത്ര വാര്‍ത്തയില്‍ നിന്ന് തന്നെ തുടങ്ങാം, "മുടിവെട്ടു കടക്കാരന്റെ അടുത്ത് തന്റെ നാലര വയസ്സുള്ള മകളെ ഏല്‍പ്പിച്ചിട്ട് ചില്ലറ മാറാന്‍ പോയ അച്ഛന്‍ തിരികെ വന്നപ്പോഴേക്കും ആ കടക്കാരന്‍ ആ പിഞ്ചു കുഞ്ഞിനെ അതി ക്രുരമായി പീഡിപ്പിച്ചു കൊന്നു, അതും പ്രകൃതി വിരുദ്ധ ലൈംഗികബന്ധം നടത്തി".

പ്രതി ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍  അല്ലാത്തത് കൊണ്ടും, ഉന്നത സാമ്പത്തിക ശേഷിയോ, സമുഹത്തില്‍ വലിയ സ്ഥാനം വഹിക്കുന്ന ആളോ അല്ലാത്തത് കൊണ്ടും, ആകെ ഉള്ള ഒരു അണ്ണാ ഹസാരെ അങ്ങ് മുംബയില്‍ ആയതു കൊണ്ടും നമ്മുടെ കച്ചവട വാര്‍ത്ത‍ മാധ്യമങ്ങളുടെ അവസാന പേജില്‍ ഈ വാര്‍ത്ത‍ ആരും കാണാതെ കടന്നു പോയി...

ഇനി നമുക്കൊന്ന് തിരിഞ്ഞു നോക്കാം എവിടെയാണ് നമ്മള്‍ മലയാളികള്‍ക്ക് പിഴച്ചതെന്നു?, അതിന്നുമൊരു പ്രഹേളിക ആയി ഒരു പാട് ചര്‍ച്ചകളില്‍ സജീവമാകുന്ന ഒരു ചോദ്യമാണ്.
കച്ചവട വല്ക്കരിക്കപെട്ട കോര്‍പ്പറേറ്റ് മുതലാളി മാരുടെ താല്പര്യങ്ങള്‍ക്ക് പിന്നാലെ ഓടുന്നതല്ലാതെ ശരിക്കും നമ്മള്‍ ആരെയെങ്കിലും ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ടോ ജീവിതത്തില്‍?, ആരോടെങ്കിലും സഹാനുഭുതി ഉണ്ടോ നമുക്കു?, ഒരു പക്ഷെ ജന്മം നല്‍കി എന്നതിന്റെ പേരില്‍ മാതാപിതാക്കളോടും, പുതു തലമുറയ്ക്ക് ജന്മം നല്‍കാനുള്ള 'കര്‍മ്മ'  പരിപാടികളില്‍ പങ്കെടുക്കുന്നത് കൊണ്ട് ഭാര്യയെയും അല്ലാതെ..????.

സത്യത്തില്‍ എനിക്കിന്നും ഓര്‍മ ഇല്ല ഞാന്‍ എപ്പോഴെങ്കിലും എന്റെ ഭാര്യയെ സ്നേഹിച്ചിട്ടുണ്ടോ എന്ന്,. വിവാഹ ദല്ലാള്‍ അച്ഛനോട് പറഞ്ഞു നല്ല കുടുമ്പത്തിലെ കുട്ടി ആണെന്ന്, അത് കഴിഞ്ഞു അമ്മയോട് പറഞ്ഞു ഇഷ്ടം പോലെ പണം ഉള്ള വീട്ടിലെ കുട്ടി ആണെന്ന്. "അതും കഴിഞ്ഞു എന്നെ രഹസ്യമായി വിളിച്ചു മാറ്റി നിര്‍ത്തി കാതില്‍ പറഞ്ഞു 'വലിയ മുലയും ചന്തിയും ഒക്കെ ഉള്ള പെണ്ണ് ആടോ' എന്ന്!!!. നീ രാവിലെ റെഡി ആയിട്ട് നിന്നോ പെണ്ണ് കാണാന്‍ പോണം, നമുക്കിത് തന്നെ നടത്താം. സത്യത്തില്‍ ആ രാത്രി എനിക്കിന്നും ഓര്‍മ്മ ഉണ്ട് ഉറക്കം വരാത്തെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒടുവില്‍ ഞാന്‍ ഒരു തിരുമാനത്തില്‍ എത്തി അവളെ തന്നെ കെട്ടാം എന്ന്.

അങ്ങനെ രാവിലെ ഞങ്ങള്‍ അവളുടെ വീട്ടില്‍ എത്തി, 'തലേന്നാള്‍ വിവാഹ ബ്രോക്കെര്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും കൂടെ കണ്ടു ഇഷ്ടപ്പെട്ടു' കല്യാണവും കഴിഞ്ഞു. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഒക്കെ ഞങ്ങള്‍ പരസ്പരം പറയാതെ ഉള്ള ഒരു മത്സരത്തില്‍ ആയിരുന്നു ആരാണ് കൂടുതല്‍ കരുത്തര്‍ എന്ന് തെളിയിക്കാന്‍ പിന്നീടു കാലം ചെന്നപ്പോള്‍ ആ ആവേശമൊക്കെ എന്നോ എവിടെയോ നഷ്ടമായി. സത്യത്തില്‍ വിവാഹം കഴിഞ്ഞുള്ള ഈ പതിനഞ്ചു വര്‍ഷത്തിനിടയില്‍ ഞാന്‍ എന്നെങ്കിലും അവളെ സ്നേഹിച്ചിട്ടുണ്ടോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. മതവും, സമുദായവും, സമുഹവും ഒക്കെ കല്‍പ്പിച്ചു കൂട്ടി തന്ന ഒരു ഉഭയകക്ഷി ഉടമ്പടിയിലെ പരസ്പരം ബന്ധിച്ച രണ്ട് അഭിനേതാക്കള്‍ ആയിരുന്നു ഞങ്ങള്‍. കരാറുകളുടെ അടിസ്ഥാനത്തില്‍ മാത്രം പരസ്പരം ജീവിച്ചവര്‍.

ഒരു കണക്കിന് ഇത് എന്റെ മാത്രം കാര്യമല്ല, തൊണ്ണൂറ്റി ഒന്‍പതു ശതമാനം മലയാളികളും ഇങ്ങനെ ആണ് ജീവിക്കുന്നത്. അപ്പോള്‍ പിന്നെ സ്വാഭാവികം ആയും ഒരു ചോദ്യം ഉയരാം കേരളത്തിന്‌ പുറതുള്ളവരോ എന്ന്?. ഇക്കാര്യത്തില്‍ ഞാന്‍ അല്‍പ്പം സ്വാര്‍ത്ഥന്‍ ആണ് എനിക്ക് എന്റെ കാര്യം മാത്രം ചിന്തിച്ചാല്‍ മതി, "നമ്മുടെ പരമോന്നത നീതിപീഠത്തിന്റെ നര കയറിയ പുരികതിനുള്ളിലെ കാഴ്ച നഷ്ടമായി കൊണ്ടിരിക്കുന്ന കണ്ണുകള്‍ക്ക്‌ അന്യ നാടുകളിലെ ആള്‍ക്കാരെ കൊല്ലാന്‍ വേണ്ടി "എന്ടോ സല്ഫാന്‍" കയറ്റി അയക്കമെങ്കില്‍ എനിക്കും അല്പം സ്വാര്‍ത്ഥന്‍ ആകാം. അപ്പോള്‍ തല്ക്കാലം മലയാളികള്‍ മാത്രം!!!. വിഷയത്തില്‍ നിന്നും വ്യെതിചലിച്ചു അല്ലെ, മനപ്പുര്‍വ്വം പോയതാണ് കാരണം ഇന്ന് ഞാന്‍ എഴുതുന്നതെല്ലാം നമ്മുടെ നാട്ടുകാര്‍ ആര്‍ത്തിയോടെ വായിക്കും കാരണം എനിക്കിന്ന് നമ്മുടെ സമുഹത്തില്‍ അത്രയ്ക്ക് പ്രാധാന്യമാണ്.

ഇനി എന്റെ കലാലയ ജീവിതത്തിലേക്ക്, പഠനത്തില്‍ അത്രക്കൊനും മെച്ചം അല്ലാതിരുന്ന ഞാന്‍ കലാലയ ജീവിതം വളരെ യാന്ത്രികംആയിട്ടാണ് തീര്‍ത്തത്. അതിനിടയില്‍ തല്ലും വഴക്കും പ്രണയവും ഒക്കെ ഉണ്ടായിരുന്നു. ഒത്തിരി പേരെ സ്നേഹിക്കാന്‍ ഞാന്‍ ശ്രെമിച്ചു. "പക്ഷെ അവരെല്ലാം അച്ഛനും അമ്മയും പറയുന്ന ആളെ മാത്രമേ വിവാഹം കഴിക്കു എന്ന് പറഞ്ഞു പിന്മാറി.
സത്യത്തില്‍ നമ്മുടെ മലയാളി പെണ്‍കുട്ടികള്‍ ഒരുപാട് മാറ്റങ്ങള്‍ക്കു വിധേയരാകേണ്ട കാലം എന്നെ അതിക്രെമിചിരിക്കുന്നു. കച്ചവടവല്‍ക്കരിക്കാന്‍ വേണ്ടി അവര്‍ സ്വയം നിന്ന് കൊടുക്കുന്നു, അതിനി സിനിമയിലായാലും ജീവിതത്തിലായാലും നില നില്‍പ്പിനു വേണ്ടി 'സ്ക്രിനിനു മുന്നിലും പിന്നിലും തുണി ഉരിയേണ്ട' ഗതികേടിലാണ് നമ്മുടെ നായികമാര്‍.
പെണ്ണ് എന്ന് പറഞ്ഞാല്‍ സ്നേഹിക്കാന്‍ വേണ്ടി ഉള്ളതല്ല 'ഭോഗിക്കാന്‍' വേണ്ടി മാത്രം ഉള്ളതാണെന്ന ഒരു ചിന്ത കൌമാരം മുതലേ എല്ലാവരിലും ഊട്ടി ഉറപ്പിക്കുന്നു. നല്ലത് പോലെ പഠിച്ചു ജോലി നേടിയലെ നല്ല പെണ്ണിനെ കിട്ടു എന്ന് അച്ഛനമ്മമാര്‍ മക്കളോട് പറയുന്നു. "സത്യത്തില്‍ ഈ നല്ലത് എന്നത് കൊണ്ട് മാതാപിതാക്കളുടെയും മക്കളുടെയും ചിന്തകളില്‍ വെവ്വേറെ കാര്യങ്ങള്‍ ആണ് നിറം പകരുന്നത് എന്ന് ആരും മനസ്സിലാക്കാന്‍ ശ്രേമിക്കുന്നില്ല.

ഈ മുകളില്‍ പറഞ്ഞ കാര്യങ്ങളിലൊക്കെ മനപ്പുര്‍വ്വം വിട്ടു പോയ രണ്ട് കാര്യങ്ങള്‍ ഉണ്ട് സ്നേഹവും, മനസ്സും. പക്ഷെ അതിനു മാത്രമാണല്ലോ നമ്മുടെ നാട്ടില്‍ അനുവാദവും അവകാശവും ഇല്ലാത്തതും. ഇവിടെയാണ്‌ നമ്മള്‍ മലയാളികള്‍ക്ക് തെറ്റ് പറ്റിയത്, സ്നേഹിക്കാന്‍ ഉള്ള അവകാശം നിഷേധിച്ചവര്‍. സത്യത്തില്‍ നമ്മള്‍ ഒരു കണക്കെടുത്താല്‍ നമ്മള്‍ സ്നേഹിക്കുന്നവരെക്കള്‍ കൂടുതല്‍ ആള്‍ക്കാരെ നമ്മള്‍ വെറുക്കുന്നുണ്ട് .
ഗീതയും, ബൈബിളും, ഖുരനുമൊക്കെ എടുത്തു പരസ്പരം കലഹിക്കുന്ന മതമേലാളന്മാര്‍.. ഞങ്ങളിലേക്ക് വരൂ ഇതാണ് യെധാര്‍ത്ത വഴികാട്ടി, മറ്റുള്ളവരുടെ മത ഗ്രെന്ധങ്ങള്‍ എല്ലാം തെറ്റുകളാണ് എന്ന് പറയുന്നവര്‍. സ്വാഭാവികമായും ഇത് കേള്‍ക്കുന്ന ഓരോ മതസ്ഥരും അന്യ മതത്തെയോ അല്ലെങ്കില്‍ ഗ്രെന്ധങ്ങളെയോ വെറുക്കും.

ഇനി വേറെ ഒന്ന്, ജീവിതം ക്ഷണികമാണ് അത് ആസ്വതിക്കാന്‍ ഉള്ളതാണെന്ന കച്ചവട വല്‍ക്കരിച്ച ചിന്തകള്‍ ഒടുവില്‍ നമ്മെ കൊണ്ട് ചെന്നു എത്തിക്കുന്നത് എങ്ങനെ ആസ്വദിക്കാം എന്നുള്ള ഒരു സംശയത്തിലാണ്?. അന്യ നാടുകളിലോ പുറം രാജ്യങ്ങളിലോ പോയി സ്ഥലങ്ങള്‍ കാണണമെങ്കില്‍ ഒത്തിരി പണ ചിലവുള്ള കാര്യമാണ്, പിന്നെ എങ്ങനെ ആസ്വദിക്കാം?, എന്തായാലും ജീവിതം ഒന്നേ ഉള്ളു അത് ആസ്വദിക്കണം എന്ന മനസ്സിന്റെ ആകുലതകള്‍ അവനെ കൊണ്ട് എത്തിക്കുന്നത് ഇന്ന് സമുഹത്തില്‍ വളരെ വില കുറച്ചു കിട്ടുന്ന രണ്ട് കാര്യങ്ങളിലേക്ക് ആണ്. ഒന്ന് മദ്യം, രണ്ട് പെണ്ണ്.
സ്വാഭാവികം ആയും അവന്‍ അതില്‍ ആനന്തം ഉണ്ടെന്നു വരുത്തി തിര്‍ത്തു അത് ആസ്വദിക്കുന്നു. ഈ ആസ്വാദനം മറ്റു പലര്‍ക്കും അസ്വസ്ഥതയും, ജീവിത തകര്‍ച്ചയും ഉണ്ടാക്കുന്നു.

ഒരു മനുഷ്യന് ആഹാരം പോലെ തന്നെ അത്യന്തപെക്ഷിതമാണ് 'ലൈന്ഗികതയും'. കച്ചവട വല്‍ക്കരിച്ച ദ്രിശ്യങ്ങള്‍ക്ക്  പിന്നാലെ പോകുന്ന നമ്മുടെ ചിന്തകള്‍ക്ക് അതിനെ ശമിപിക്കാന്‍ ഉപാധികള്‍ ഇല്ല. ഇനി കഷ്ടകാലത്തിനു ഒരു ആണും പെണ്ണും ഒരിടത് ഒരുമിച്ചു കണ്ടാല്‍ പിന്നെ പത്രക്കരായ്, ചാനലുകരായ്, വാര്‍ത്തകള്‍, വിമര്‍ശനങ്ങള്‍.. കടലക്കും, കപ്പലണ്ടിക്കും ഒപ്പം സയന്തനങ്ങളിലെ നമ്മുടെ ചര്‍ച്ചകള്‍ക്ക് നിറഭേതം കൂട്ടാന്‍ വേട്ട നായ്ക്കളുടെ മനസ്സോടെ പായുന്ന ചാനലുകാര്‍... എവിടെയൊക്കയോ ചതഞ്ഞരയുന്ന കുറെ ജീവനുകള്‍.

ഈ മുകളില്‍ കൊടുതിരിക്കുനത് എന്റെ ജീവിതവും, ഞാന്‍ കടന്നു വന്ന വഴികളില്‍ കണ്ടതുമായ കാര്യങ്ങളാണ്. ഇതിലെങ്ങും സ്നേഹം എന്ന ഒരു വാക്കിനു മാത്രം സ്ഥാനം പിടിക്കാന്‍ ഒരു ഇടം കിട്ടിയില്ല. അത് പിന്നീടു ജീവിതത്തിലും പ്രേതിഭലിച്ചു.
ഞാനും ആസ്വദിക്കുകയാണ് ക്ഷണികമായ എന്റെ ജീവിതം. ആ ആസ്വാദനത്തിന്റെ ഒടുവിലത്തെ ഇര ആയിരുന്നു തുടക്കത്തില്‍ നിങ്ങള്‍ വായിച്ച ആ കൊച്ചു പെണ്‍കുട്ടി.. അതെ അവളെ ഞാനാണ്‌ ക്രുരമായി പീഡിപ്പിച്ചു കൊന്നതു. എന്തിനങ്ങനെ ചെയ്തു എന്നതിന് എനിക്ക് ഉത്തരം ഇല്ല, ഒരു പക്ഷെ മുകളിലെ സംഭവങ്ങളിളുടെ നിങ്ങള്‍ക്കും അത് ബോധ്യം വന്നിരിക്കാം.
കഴിഞ്ഞ കുറെ നാളുകളായി ഞാനീ ജയിലിനു ഉള്ളിലാണ്,...എന്റെ കേസിന്റെ വിധിയും കാത്ത്. കയ്യില്‍ കാശും കൂടെ രാഷ്ട്രീയക്കാരും ഇല്ലാത്തതു കൊണ്ട് നീതിപീടത്തെ സ്വധിനിക്കാന്‍ കഴിഞ്ഞില്ല.. അതുകൊണ്ട് മാത്രം ഞാന്‍ പ്രതി ആണിന്നു.

നരകയറിയ ശരിരത്തിലെ മങ്ങാത്ത മനസ്സില്‍ ഇന്നും ആ കൊച്ചു കുട്ടിയുടെ കരച്ചില്‍, തനിക്കു എന്താണ് സംഭവിക്കുന്നത്‌ എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത വേദനയോടെ ഉള്ള പിടച്ചില്‍.. ആ കുരുന്നിനോട് മാത്രം മാപ്പ്.....

അന്ധ വിസ്വസങ്ങളുടെയും, ആചാര നൂലമാലകളുടെയും ചങ്ങലകളില്‍ ബന്ധിതരായ്, കച്ചവട വല്‍ക്കരിച്ച താല്‍പ്പര്യങ്ങള്‍ക്കു ബാലിയാടാകുന്ന, സ്നേഹിക്കാന്‍ മനപ്പുര്‍വ്വം മറക്കുന്ന ഒരു മലയാളിയും എന്നെ കല്ലെറിയാന്‍ വരണ്ട. കാരണം നിങ്ങളും തെറ്റുകാരാന്, ഒളിഞ്ഞും തെളിഞ്ഞും ശരിരം കൊണ്ടും മനസ്സ് കൊണ്ടും അന്യ പെണ്ണിനെയോ പുരുഷനെയോ ഭോഗിക്കാത്ത ഒരാളും ഇല്ല ഇവിടെ. ഒരു പക്ഷെ നിങ്ങള്‍ക്ക്‌ ആളും അവസരവും കിട്ടിയില്ല അല്ലെങ്കില്‍ കിട്ടിയിട്ടും പിടിക്കപെട്ടില്ല എന്ന് മാത്രം. ഇനി അഥവാ അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ വരട്ടെ എന്നെ കല്ലെറിയാന്‍........ അവര്‍ മാത്രം.

No comments:

Post a Comment