Monday, January 16, 2012

മുഖം മിനുക്കുന്ന ഭരണകൂടം.

തലയില്ല ജനാധിപത്യം
ഉടലുമായ് ഇഴയുമ്പോള്‍ 
നിസ്സഹായത തെരുവിന് 
പുതിയ വര്‍ണ്ണങ്ങള്‍ നല്‍കുന്നു.

ജീവിതം തെരുവോരത്ത് കാഴ്ചമാത്രം ആയവര്‍ക്ക് മുന്നില്‍ 
മുഖം മിനുക്കലിന്റെ പുതിയ നയവുമായി അധികാര വര്‍ഗം
കൊടിയ അഴിമതിയുടെ നാറുന്ന കുപ്പായം ഉരിയാതെ
എത്ര മുഖം കഴുകിയിട്ടെന്തു കാര്യം.

പ്രതികരിയ്ക്കാന്‍ മനസ്സ് വെമ്പുമ്പോള്‍ 
കുടിയിലെന്റെ കുഞ്ഞുമോള്‍ കരയുന്നു
ആ കരച്ചില്‍ എന്റെ നിസ്സഹായത അല്ല
ഞാന്‍ നക്സലിസ്റ്റ്‌ ആകാതിരിക്കാനുള്ള പ്രാര്‍ഥനയാണ്.




Sunday, January 15, 2012

ലൈക്‌


ഒന്ന് ചാറ്റ് ചെയ്യാന്‍ ഒരുപാട് നാളായി കാത്തിരുന്ന ആളിന്റെ പേരില്‍ ഇങ്ങോട്ട് ഒരു മെസ്സേജ് വന്നപ്പോള്‍ ഇന്നലെ രാത്രി ശെരിക്കും ഞാന്‍ ഒന്ന് ഞെട്ടി. ചാറ്റ് വിന്‍ഡോയില്‍ ചുവന്ന മഷി ഒന്ന് രണ്ടു മൂന്ന് എന്ന് പെട്ടെന്ന് മറിഞ്ഞു, എന്റെ മനസ്സിലെ ലടു അതിലും പെട്ടെന്ന് പൊട്ടി. ഓണവും ക്രൈസ്റ്റ്മസും പെരുനാളും ഒക്കെ പറഞ്ഞു ഞാന്‍ കുറെ വിഷ് ചെയ്തത എന്നാല്‍ ഇതുവരെ ഒരു ഹായ് തിരികെ കിട്ടിയിട്ടില്ല. ആകാംഷയോടെ ആണ് ചാറ്റ് വിന്‍ഡോ ഓപ്പണ്‍ ചെയ്തു നോക്കിയത്. പക്ഷെ ആ മെസ്സേജ് എന്നെ ഞെട്ടിക്കുന്നതായിരുന്നു. "ചേട്ടാ ഈ കാണുന്ന ലിങ്കില്‍ പോയി ഒരു ലൈക്‌ അടിക്കുമോ"... ഠിം . 
ഇന്നലെ രാത്രി ഞാന്‍ തിരുനമിച്ചു ഇനി മുതല്‍ ലൈക്‌ ഒന്നിന് അമ്പതു രൂപ.

Wednesday, January 11, 2012

ഇതിഹാസം

മുത്തച്ഛന്‍ വലിച്ചരിഞ്ഞ ബീഡി കുറ്റികള്‍
മഴയില്‍ ജീവന്‍ വെച്ചപോലെ മുറ്റത്തു ഒഴുകി നടക്കുന്നു
അച്ഛന്‍ പുകച്ചു തള്ളിയ സിഗരറ്റ് ചുരുളുകള്‍
ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി
അമ്മയെ വലം വയ്ക്കുന്നു
ചോര്‍ന്നൊലിക്കുന്ന പുരയിലെ ചോരാത്ത മൂലയില്‍
എനിക്ക് മുന്നേ സ്ഥാനം പിടിച്ച നായ് കുട്ടി
ഒരല്‍പം സ്ഥലം തന്നു യെജമാന സ്നേഹം കാട്ടി
ചുരുളുകളായി ഉയരുന്ന പുക മാനത്ത്‌ പുതിയ ഇതിഹാസം
രചിക്കവേ
ഞങ്ങള്‍ക്കുള്ള അവസാന അത്താഴം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അമ്മ.

വിരഹ കാമുക "ച്ഛക്കകള്‍ നിങ്ങളോ?

ഒപ്പത്തിനൊപ്പം കൂട്ടിയും കിഴിച്ചും 
പ്രണയം തൊലിപ്പുറത്തെ നിറമാണെന്ന് 
പറഞ്ഞവര്‍

മുലയുടെ തുടിപ്പിലും നിദംബതിന്റെ
മുഴുപിലും പ്രണയത്തെ തട്ടിച്ചു നോക്കി 
തുടയിടുക്കിലെ തിര തല്ലലില്‍
പ്രണയത്തെ പൊതിഞ്ഞവര്‍ 

ഒടുവില്‍ ഒരു നാള്‍ എല്ലാരും ഒന്നായ്
ഉയിര്‍ത്തെഴുന്നേറ്റു വിലപിക്കുന്നു
ഫേസ് ബുക്കിന്‍ താളുകളില്‍
നഷ്ട പ്രണയത്തിന്റെ ഇല്ലാ കഥകളുമായി....

തുഫൂ....
അതെന്റെ തുപ്പലാണ്
ഇനി നിനക്ക് മുഖം തുടയ്ക്കാം
പൊയ് മുഖങ്ങള്‍ അഴിച്ചു വയ്ക്കാം.

Thursday, January 5, 2012

നൊമ്പരം.

നീണ്ട പത്തുവര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കാന്‍ എയര്‍ പോര്ട്ടിലേക്ക് പോകുമ്പോള്‍ മനസ്സാകെ കലുഷിതം ആയിരുന്നു. എന്റെ വിഷമം കണ്ടിട്ടാണോ എന്നറിയില്ല ആകാശത്ത് മഴമേഘങ്ങള്‍ ഉരുണ്ടു കൂടി എനിക്ക് പിന്നിലായി ഞങ്ങളുടെ വാഹനത്തിനു കുടപിടിച്ച് ഒഴുകി വരുന്നതുപോലെ തോന്നി.....മഴമേഘങ്ങള്‍ക്ക് വിഷമങ്ങള്‍ മഴയായ് പെയ്തൊഴിയാം  ഞാനെന്തു ചെയ്യും.

കഴിഞ്ഞ കര്‍ക്കിടകത്തില്‍ വയസ്സ് മുപ്പത്തിഏഴു കഴിഞ്ഞു പക്ഷെ കല്യാണം ഇതുവരെ ആയിട്ടില്ല. ചൊവ്വയും, ശനിയും, വെള്ളിയും ഒക്കെ കൂടെ എന്റെ പിറവി സമയത്ത് മത്സരിച്ച് ആക്രമണം നടത്തിയപോലെ "നല്ല ശുദ്ധമായ പാപ ജാതകം". ഇങ്ങനെ ഒരു ജാതകം ജീവിതത്തില്‍ കണ്ടിട്ടില്ല എന്നാണ് ജ്യോതിഷിമാര്‍ പറയുന്നത്, എന്തായാലും ഇതുവരെയും പെണ്ണ് ഒത്തിട്ടില്ല.

കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയപ്പോള്‍ ആറു പെണ്ണ് കണ്ടതാ, പക്ഷെ അതില്‍ മനസ്സിന് അല്പമെങ്കിലും പിടിച്ച ഒന്ന് പോലും ഇല്ല. പാപ ജാതകം ആയതുകൊണ്ട് മനസ്സിന് പിടിക്കാത്ത പെണ്ണിനെ കെട്ടണം എന്നൊന്നും ഇല്ലല്ലോ അല്ലെ?.

പക്ഷെ ഇപ്പോള്‍ തോന്നുന്നു ആ ആദ്യം കണ്ട പെണ്ണ് ഉള്ളതില്‍ അല്പം ഭേദം ആയിരുന്നു എന്ന്. പക്ഷെ ആ കൂട്ടത്തില്‍ അവളുടെ കല്യാണം മാത്രമേ ഇതുവരേക്കും കഴിഞ്ഞിട്ടുള്ളൂ, അതാണ്‌ ഇതിലെ രസവും.  അത് പണ്ട് മുതലേ അങ്ങനെ തന്നെ ആണല്ലോ ഞാന്‍ ഏതെങ്കിലും ഒരു പെണ്ണിനെ നോക്കിയാല്‍ ഉടനെ അവളുടെ കല്യാണം ഉണ്ടാകും, പണ്ട് കോളേജില്‍ പഠിക്കുന്ന സമയത്ത് കൂട്ടുകാര്‍ എന്നെ കളിയാക്കാന്‍ വേണ്ടി പറഞ്ഞു നടന്ന സംഗതിയാണ്ത്. അവരുടെ വാദത്തെ ശെരിവൈക്കാന്‍ എന്നവണ്ണം എനിക്കിഷ്ടപെട്ട മുന്ന് പെണ്‍കുട്ടികളുടെ കല്യാണം പെട്ടെന്ന് നടന്നു "ഈ സംഗതി അറിയാവുന്നതുകൊണ്ട്‌ ആ കുട്ടികള്‍ എന്നെ അവരുടെ കല്യാണം മുഴുവന്‍ കൂട്ടുകാരുടെ അകമ്പടിയോടെ വിളിച്ചു ഒരു ആഘോഷമാക്കി. ഒരു പക്ഷെ നിങ്ങള്‍ക്കിപ്പോള്‍ ഇത് വായിച്ചു ചിരി വരുന്നുണ്ടാകാം എങ്കിലും ഇഷ്ടപ്പെട്ട പെണ്ണിന്റെ കഴുത്തില്‍ മറ്റൊരു പുരുഷന്‍ താലി കെട്ടുന്ന രംഗം,. അത് കണ്ടു നില്‍ക്കെണ്ടിവരിക എന്ന് പറഞ്ഞാല്‍ അതിന്റെ തിവ്രത, എഴുതി വായിച്ചാല്‍ മനസ്സിലാകില്ല. ശെരിക്കും അത് അനുഭവിച്ചു തന്നെ അറിയണം.

അവസാനം കണ്ട പെണ്ണ് കാഴ്ചയില്‍ വളരെ മോശം ആയിരുന്നു. പക്ഷെ എന്നെ ആ വീട്ടില്‍ ആകര്‍ഷിച്ച മറ്റൊരു ഘടകം ഉണ്ടായിരുന്നു അവളുടെ അനുജത്തി "അവിടെ എല്ലാം ഓടി നടന്നു എന്റെ മനസ്സിലേക്ക് വീണ്ടും സ്വപ്‌നങ്ങള്‍ കോരിയിടന്‍ ശ്രേമിച്ചവള്‍.. അഭിപ്രായം പിന്നെ പറയാം എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോള്‍ ജനലഴികള്‍ക്ക് പിന്നില്‍ ഞാന്‍ അവളുടെ കണ്ണുകള്‍ കണ്ടു. വീട്ടില്‍ വന്നു ഞാന്‍ അച്ഛനോട് പറഞ്ഞു എനിക്ക് ആ അനുജത്തി കൊച്ചിനെ ഇഷ്ടപെട്ടെന്നു. "പോക്രിത്തരം പറയുന്നോട" എന്നാണ് അച്ഛന്‍ ചോദിച്ചത്. തറവാട്ടില്‍ പിറന്നവര്‍ക്ക് ചേരുന്ന സംസാരമാണോ ഇത്?, ചേട്ടത്തിയെ പെണ്ണ് കാണാന്‍ പോയിട്ട് അനുജത്തിയെ ഇഷ്ടപെട്ടെന്നു പറയുക. "അച്ഛന്റെ വായില്‍ നിന്നു തറവാട് എന്ന വാക്ക് കേട്ടാല്‍ ഉടന്‍ ഞാന്‍ മലര്‍ന്നു വീടിന്റെ ഉത്തരത്തിലേക്കു നോക്കും. "പഴകി ദ്രെവിച്ചു ചിതലുകള്‍ ഉപേഷിച്ച് പോയ ഉത്തരം മണ്ണെണ്ണ വിളക്കിന്റെ കരിയും പുകയും ഏറ്റു ഞങ്ങളുടെ ദാരിദ്രത്തിന്റെ നേര്‍ ചിത്രമായി അവിടെ നിലകൊള്ളുന്നു. ഒരു പക്ഷെ അമ്മയുടെ പ്രാര്‍ഥനയുടെ ഭലം ഒന്നുകൊണ്ടു മാത്രമാകാം അത് ഇന്നും നിലംപൊത്താതെ അവിടെത്തന്നെ പിടിച്ചു നില്‍ക്കുന്നത്. ഞാന്‍ ഉത്തരത്തിലേക്കു നോക്കുന്നത് കണ്ടാല്‍ അമ്മ ചിരി തുടങ്ങും, കാരണം അമ്മയ്ക്കറിയാം ഞാന്‍ അച്ഛനെ കളിയാക്കാന്‍ വേണ്ടിയാണ് മലര്‍ന്നു ഉത്തരത്തിലേക്കു നോക്കുന്നതെന്ന്. "ഉടന്‍ തന്നെ അച്ഛന്റെ മറുപടിയും ഉണ്ടാകും എന്റെ മോന്‍ ഇതുപോലെ ഒന്ന് പണിഞ്ഞു കാണിക്കു, എന്നിട്ടാകാം കളിയാക്കല്‍... അത് കേള്‍ക്കുമ്പോള്‍ അറിയാതെ എന്റെയും തല താഴും. പിന്നെ ആര്‍ക്കും ആര്‍ക്കും ഒരിക്കലും ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒരു നീണ്ട നിശബ്ദത ഞങ്ങള്‍ക്കിടയില്‍ ഉടലെടുക്കാറുണ്ട് അത് ഓരോര്തര്‍ക്കും അവരുടെ മുറിയിലേക്ക് പോകാനുള്ള സമയമാണ്, ഇനി നിന്നാല്‍ ദുഃഖം അണ പൊട്ടും എന്ന് സ്ഥിരം അഭിനേതാക്കളായ ഞങ്ങള്‍ക്ക് നന്നായി അറിയാം. ഈ ദുഃഖം ഒഴിവാക്കാന്‍ ആയിരുന്നു കഴിഞ്ഞ പത്തുവര്‍ഷം ഞാന്‍ ഈ പ്രവാസ ജീവിതം നയിച്ചത്, ആ ദാരിദ്ര്യം ഒരു പരിധിവരെ മായ്ച്ചു കളയാനും എനിക്ക് സാധിച്ചു. 

എന്തായാലും എന്റെ മനസ്സില്‍ വീണ്ടും ഒരു ഉത്സവ കാലത്തിനു കൂടി കൊടിയേറാന്‍ പോകുകയാണ്, വാഹനം നീങ്ങുന്നതോടൊപ്പം പ്രവാസ ജീവിതം ഒരു ഓര്‍മയായി എന്റെ പിന്നില്‍ ഓടി ഒളിക്കുന്നതുപോലെ തോന്നുന്നു.  ഇനി എന്റെ മുന്നിലുള്ളത് "എന്റെ" ജന്മം കൊണ്ട് ആഹ്ലാദിച്ച ജാതകം എന്ന അന്ധവിശ്വാസത്തിന്റെ കറുത്ത കരങ്ങള്‍ മാത്രമാണ് അത് ഈ യാത്രയില്‍ ഞാന്‍ പൊട്ടിച്ചു എറിയും. 

എന്നെ എയര്‍ പോര്‍ട്ടില്‍ ഇറക്കി വാഹനം പോയി, ഞാന്‍ ഉള്ളില്‍ കടന്നു എനിക്ക് പോകാനുള്ള വിമാനത്തിന്റെ കൌണ്ടര്‍ തിരക്കി. "പാവങ്ങളുടെ എത്തിഹാദായ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ഇന്നും പണിമുടക്കില്‍ ആണെന്ന വാര്‍ത്ത‍ എന്നില്‍ പ്രത്യേകിച്ചു ഞെട്ടല്‍ ഒന്നും ഉളവാക്കിയില്ല. പഴയ വിപ്ലവ വീര്യം ഉള്ളില്‍ ഇന്നും എവിടെയൊക്കയോ നുര പൊന്തിയത് കൊണ്ട് രാത്രി കിടക്കാന്‍ അവരുടെ ചിലവില്‍ ഒരു മുറി തരമായി, രണ്ടാമത്തെ കുപ്പിയുമായി വന്ന ചൈനക്കാരി പെണ്ണിനെ അവളുടെ അനുവാദത്തിനു കാത്ത് നില്‍ക്കാതെ കട്ടിലിലേക്ക് തള്ളിയിടുമ്പോള്‍ അവള്‍ എതിര്‍ത്തില്ല. അവളുടെ കണ്ണുകള്‍ നേരത്തേ മേശപ്പുറത്തു കണ്ടുവെച്ച എന്റെ തടിച്ച മണി പേര്‍സില്‍ ആയിരുന്നു.

രാത്രിയുടെ അവസാനയാമത്തില്‍ എപ്പോഴോ രെതി സുഖം നല്‍കിയ ആനന്ദത്തിന്റെ ആലസ്യത്തില്‍ അവളുടെ മാറില്‍ തലവെച്ചു കിടക്കുമ്പോള്‍ മനസ്സ് ശാന്തം ആയതുപോലെ തോന്നി. ശാന്തമായ മനസ്സില്‍ പ്രേതിക്ഷയുടെ പുതിയ പൂക്കള്‍ മൊട്ടിട്ടു, അവിടെ ഞാന്‍ കണ്ട ഭാവി വധു ശാലിന സുന്ദരിയും കന്യകയും ആയിരുന്നു. 

ശുഭം.