Tuesday, March 20, 2012

പുഴക്കടവ്.


ആറ്റുവക്കിലെ കൈതോലക്കാട്ടില്‍ 
ആരോരുമറിയാതെ പതിയിരിക്കെ  
ഫണം വിടര്‍ത്തി ആടുന്ന കരിനാഗം പലവട്ടം
നാണിച്ചു വഴിമാറി പോയിരുന്നു.

കുളികഴിഞ്ഞിറന്‍ മാറുന്ന അവള്‍
അറിയാതെ കൈതോല മറവില്‍ നോക്കി
മന്ദസ്മിതം പൊഴിഞ്ഞത് എന്തിനാകാം. 

നാണത്താല്‍ ചുവക്കുന്ന അവളുടെ കവിളില്‍
പലവട്ടം ഞാന്‍ ചുംബിച്ചത് ഓര്‍ത്തിട്ടാണോ 
അതോ 
ഈറന്‍ മാറാത്ത ദേഹത്ത് തെക്കന്‍ കാറ്റ്
കുശ്രിതി കൂട്ടിയത് കണ്ടിട്ടോ?

തമ്പുരാന്‍ 
20120320

ധിം തരികിട തോം


ലീവ് കഴിഞ്ഞു തിരികെ വരുന്നതിന്റെ അവസാന ദിവസം ആണ് പെണ്ണ് കാണാന്‍ പോയത്. കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു. വേറെ ഒന്നിനും സമയം ഇല്ലാത്തതു കൊണ്ട് ബാക്കിയെല്ലാം കാരണവന്‍ മാര്‍ക്ക് വിട്ടു കൊടുത്തു. അവര്‍ക്കും ബഹു സന്തോഷം ഈ പേരും പറഞ്ഞു എന്റെ പേരില്‍ ഒന്ന് ഷൈന്‍ ചെയ്യാമല്ലോ. 
യാത്രകള്‍ ഒന്ന് രണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല ആഴ്ചയും ഒന്ന് രണ്ട് കഴിയാറായി. ഫോണ്‍ വിളിച്ചു എന്തായി എന്തായി എന്ന് വീട്ടില്‍ ചോദിച്ചു മടുത്തു ഒടുവില്‍ പോകട്ടെ പുല്ലു എന്ന് പറഞ്ഞു സമാധാന പെടാന്‍ ശ്രെമിച്ച ദിവസം തന്നെ മനസ്സില്‍ കുളിരണിയിക്കുന്ന ആ വാര്‍ത്ത‍ നാട്ടില്‍ നിന്നും വന്നു. "രണ്ട് കൂട്ടര്‍ക്കും സമ്മതം നിശ്ചയം ഉടനെ നടത്താം, കല്യാണം ആറ്‌ മാസം കഴിഞ്ഞു. 
കല്യാണം ഉറപ്പിച്ച അന്ന് തന്നെ കുട്ടിയുടെ വീട്ടില്‍ വിളിച്ചു സംസാരം തുടങ്ങി. രാവും പകലും ഞങ്ങള്‍ക്ക് തടസ്സമായില്ല. രണ്ട് പേരും പരമാവധി ഷൈന്‍ ചെയ്യാന്‍ നോക്കി, കലാലയ കാലവും ആ കാല ഘട്ടത്തില്‍ ഒരു പെണ്ണിന്റെ പോലും മുഖത്ത് നോക്കാതെ ഉള്ള ജീവിതവും ഒക്കെ പറഞ്ഞു ഒരു നല്ല ഇമേജ് അവളുടെ മനസ്സില്‍ ശ്രിഷ്ടിചെടുത്തു. കുഴപ്പമില്ല രണ്ട് പേരും വളരെ ഹാപ്പി ആണ്. ഒരു ആയുസ്സല്ല ഒരു നൂറു ജന്മങ്ങള്‍ ഒരുമിച്ചു പിറവി എടുത്തു ഒന്നാകും എന്ന് മനസ്സുകള്‍ പറഞ്ഞു. പണ്ടെങ്ങോ അലമാരയുടെ മൂലയില്‍ പൊടി പിടിച്ചു മറിഞ്ഞു   കിടന്ന ഭഗവാനെ നിവര്‍ത്തി ഇരുത്തി പൊടി പടലങ്ങള്‍ തൂത്ത് മാപ്പിരന്നു കാര്യമായ പൂജയും തുടങ്ങി ഞാന്‍ . 

നാളെ എന്റെ വിവാഹ നിശ്ചയം ആണ്.

കുറച്ചു മുന്‍പ് അവളുടെ ഫോണ്‍ വന്നിരുന്നു "കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയുടെ പേരും പറഞ്ഞു" ഇത് ആരാണ് എന്ന ചോദ്യവും. മനസ്സില്‍ ആദ്യത്തെ വെള്ളിടി വെട്ടി. അവള്‍ പറഞ്ഞ പേര് എന്റെ പഴയ കാമുകിയുടെ ആണ്. അടുത്ത ഫോണ്‍ വീണ്ടും വന്നു പരിചയം ഇല്ലാത്ത എന്നാല്‍ എവിടെയോ കേട്ട് മറന്ന ഒരു സ്വരം കാതില്‍ അലയടിച്ചു. അധികം തല 
പുകക്കേണ്ടി വന്നില്ല കേട്ട സ്വരം തിരിച്ചറിയാന്‍ കഷി എന്റെ കൂടെ പഠിച്ച ആള്‍ ആണ്. ഒരേ കോളേജ് ഒരേ ക്ലാസ്സ്‌ ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണിന്റെ ചേച്ചി ആണ്. എന്റെ പഴയ കാമുകിയുടെ ബെസ്റ്റ് ഫ്രണ്ട്ഉം. കുട്ടിക്ക് ഒരു ചേട്ടത്തി ഉണ്ടെന്നു അറിയാമായിരുന്നു അത് ഈ കുട്ടി ആകും എന്ന് ഇപ്പോഴാണ് അറിഞ്ഞത്. 

"പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു, ഇപ്പോള്‍ ഓണ്‍ ദി സ്പോട്ടില്‍ ആണ് പണി കൊടുക്കുന്നത് എന്ന് പറയുന്നത് എത്ര ശെരിയാ".

തമ്പുരാന്‍ 
20120314

Saturday, March 10, 2012

കൈലാസം


ഞാന്‍ ഒരു യാത്രയിലാണ്, തിരുവനന്തപുരത്ത് നിന്നും ഈ യാത്ര പുറപ്പെടുമ്പോള്‍ ലെക്ഷ്യം കൃത്യമായിട്ട്‌ മനസ്സില്‍ ഉണ്ടായിരുന്നില്ല. എങ്കിലും ഉടനെ എങ്ങും അവസാനിക്കാത്ത ഒരു യാത്ര ആകും എന്ന് മനസ്സില്‍ നന്നേ ഉറപ്പിച്ചിരുന്നു. യാത്രക്ക് പ്രത്യേകിച്ചു ഉദ്ദേശം ഒന്നും ഇല്ല, എങ്കിലും കുറെ എഴുതണം അതിലുപരി കുറെ സ്ഥലങ്ങള്‍ കാണണം. ഇപ്പോള്‍ അതിനുള്ള തയ്യാറെടുപ്പിലാണ്. എവിടെ അവസാനിക്കും എന്ന് കൃത്യമായിട്ട്‌ പറയാന്‍ കഴിയാത്ത ഒരു യാത്ര. 

യാത്ര ആരംഭിച്ചത് മുതല്‍ എനിക്ക് അകമ്പടി എന്നോണം ട്രെയിനിനു പിന്നാലെ മഴ ഉണ്ട്. ചിലപ്പോള്‍ ചിരിച്ചും, ചിലപ്പോള്‍ വിഷാദരാഗം മൂളിയും, ചിലപ്പോള്‍ കലി തുള്ളിയും ഒക്കെ മഴ ആരോടോ തന്റെ വിഷമങ്ങള്‍ പങ്കു വൈക്കാന്‍ ശ്രെമിക്കുന്ന പോലെ ഒരു തോന്നല്‍. എന്റെ മനസ്സ് ആകെ കലുഷിതമാണ്‌, പേപ്പര്‍ എടുത്തു എന്തെങ്കിലും ഒക്കെ കുത്തി കുറിച്ചാലോ എന്ന് ആലോചിച്ചു പക്ഷെ എന്ത് എഴുത്തും. എഴുതുവാന്‍ വേണ്ടി എന്തെങ്കിലും കിട്ടുമോ എന്ന് അറിയാന്‍ വേണ്ടി ഞാന്‍ അടുത്തിരിക്കുന്നവരില്‍ ഒന്ന് കണ്ണോടിച്ചു, വ്യത്യസ്തത ഉള്ള ഒന്നും കാണുന്നില്ല എല്ലാ മുഖങ്ങളിലും സ്ഥായിയായ വിഷാദം മാത്രം. എന്റെ തന്നെ കഥ എഴുതിയാലോ എന്നും ചിന്തിച്ചു "സ്വപ്നങ്ങള്‍ മാത്രം ഇപ്പോഴും സ്വന്തമായുള്ള എനിക്കെന്തു കഥ". മഴ കുറയുന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ല. വിഷാദ രാഗവും മൂളി അത് പിന്നെയും എന്റെ കൂടെ ഉണ്ട്. 

ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തി എന്ന് തോന്നുന്നു, എന്റെ യാത്രയ്ക്കു കൃത്യമായ ലെക്ഷ്യമോ സമയ പരിധിയോ ഇല്ലാത്തതു കൊണ്ട് എവിടെ എത്തി എന്ന് നോക്കാന്‍ ശ്രെമിച്ചില്ല, ഈ യാത്ര തുടങ്ങിയപ്പോള്‍ കണ്ടു പരിചയം വന്ന മുഖങ്ങള്‍ ഔപചാരികതയുടെ നന്ദി വാക്കുകളും ആശംസകളും നല്‍കി യാത്ര ആയി. അവര്‍ ഒഴിഞ്ഞു പോയ സ്ഥലങ്ങളില്‍ അപരിചിതര്‍ വന്നു കൊണ്ടിരുന്നു അവരും കുറെ കഴിയുമ്പോള്‍ പരിചിതരായി മാറും പിന്നെ അവരും യാത്ര പറയും ആ സ്ഥലങ്ങള്‍ വേറെ ചിലര്‍ കയ്യടക്കും ഒടുവില്‍ അവരും വിടപറയും, ഞാന്‍ മാത്രം ലെക്ഷ്യമില്ലാത്ത ഈ യാത്ര തുടരും. 

പുറത്തൊരു പൂവില്‍ പതിയെ ഒരു ചിത്രശലഭം വന്നിരുന്നു അത് തേന്‍ നുകരാന്‍ ഉള്ള ശ്രെമത്തില്‍ ആണെന്ന് തോന്നുന്നു. അതാകണം ചെടി ഒരു നാണത്തോടെ തന്റെ തല താഴ്ത്തി കൊടുത്തത്. "പൂവിനും ശലഭത്തിനും അറിയാം തങ്ങളുടെ രണ്ട് പേരുടെയും ആയുസ്സ് ഈ പകല്‍ എരിഞ്ഞടങ്ങുന്നത് വരയെ ഉള്ളു എന്ന് എങ്കിലും അവര്‍ ആസ്വദിക്കുന്നു ഈ ക്ഷണിക ജീവിതം. വാനിന്റെ അതിരുകള്‍ ഭേദിച്ചു അനന്ത വിശാലമായ ആകാശ സീമയില്‍ അത് പറന്നു കളിക്കുന്നു. നമ്മുടെ കാര്യം എടുക്കുകയാണെങ്കില്‍ ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ കണ്ടാലും പിന്നെയും ഭാവിയിലേക്ക് നോക്കിയുള്ള വെറും നെടുവിര്‍പ്പുകള്‍ മാത്രമാണ് നമുക്കു ജീവിതം എന്ന് പറയുന്നത്. പലരും ചിരിക്കാന്‍ തന്നെ മറന്നു പോയിരിക്കുന്നു ഈ ജീവിതത്തില്‍. "സത്യത്തില്‍ ഇവിടെ ആരെങ്കിലും ജീവിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല, ഞാന്‍ കണ്ട അല്ലെങ്കില്‍ പരിചയപെട്ട എല്ലാ മുഖങ്ങളും ജീവിക്കാനുള്ള തയ്യാറെടുപ്പില്‍ മാത്രം ആയിരുന്നു. "എല്ലാ വഴികളും ഒരിടത്ത് അവസാനിക്കുന്നത്‌ വരെയുള്ള ഒരു തയ്യാറെടുപ്പ്".  
 

ഈ യാത്ര പുറപ്പെടുമ്പോള്‍ എന്റെ മകള്‍ അമ്മയോട് ചോദിക്കുന്നുണ്ടായിരുന്നു അച്ഛന്‍ എവിടെ പോകുവാ അമ്മേ എന്ന്,. ഞാന്‍ പ്രതീക്ഷിച്ച മറുപടി തന്നെ വന്നു അവളില്‍ നിന്നും "ഇവിടെ ജോലി എടുക്കാനും കുടുംബം നോക്കാനും ഞാന്‍ ഉണ്ടല്ലോ, പിന്നെ നിന്റെ അച്ഛന് എവിടെ പോയാല്‍ എന്താ".. 

കലാലയ ജീവിതത്തിലെ ഞങ്ങളുടെ പ്രണയ കാലത്ത് എനിക്ക് ഏറ്റവും കൂടുതല്‍ പ്രചോദനം തന്നിരുന്നത് അവളാണ്. എന്റെ അക്ഷരങ്ങള്‍ ആണ് അവളെ എന്നിലേക്ക്‌ അടുപ്പിച്ചത് പോലും. "കലാലയത്തിലെ മയാലോകത്തിനു അപ്പുറം ജീവിതം എന്ന യാഥാര്‍ത്ഥ്യത്തില്‍ അവളുടെ കൈ പിടിച്ചപ്പോള്‍ എവിടെയൊക്കെയോ കാലിടറി. എനിക്ക് എന്നെ തന്നെ നഷ്ടമായി.. എന്റെ അക്ഷരങ്ങള്‍ ജീവിതം എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ എവിടെയോ നഷ്ടമായി.  

ജീവിതത്തില്‍ എന്തൊക്കെയോ ആകണമെന്ന് എല്ലാവരെയും പോലെ ഞാനും ആഗ്രഹിച്ചു. എഴുത്തിലുടെ എനിക്ക് ഈ ലോകത്തെ തന്നെ എന്റെ കാല്‍ കീഴില്‍ കൊണ്ട് വരാന്‍ കഴിയുമെന്ന് ആശിച്ചു ഒടുവില്‍ പ്രണയ വിവാഹത്തിലുടെ എല്ലാം നഷ്ടമായി. "വിവാഹം തന്നെ വേണ്ടായിരുന്നു എന്ന് മനസ്സിലാക്കിയപ്പോഴേക്കും ഒരു പാട് താമസിച്ചു. ഇന്ന് അവളും മോളും ഒരു ബാധ്യത ആണ്. എന്റെ അക്ഷരങ്ങള്‍ ഈ ജീവിതത്തിനിടയില്‍ എവിടെയോ എനിക്ക്ക് അന്യം വന്നിരിക്കുന്നു. അതിനെ വീണ്ടെടുക്കാന്‍ ഉള്ള ഒരു യാത്രയിലാണ് ഞാന്‍ ഇപ്പോള്‍.  

കാലയവനികൈക്കുള്ളില്‍ എന്നോ ഞാന്‍ തന്നെ മറന്നു പോയ എന്റെ അക്ഷരങ്ങള്‍ക്ക് വീണ്ടും തീപിടിക്കണം എനിക്കൊരു പുനര്‍ ജന്മം വേണം. അതിനുള്ള ഏക തടസ്സം അവളും മോളും ആയിരുന്നു. അതുകൊണ്ട് തന്നെ ആണ് അവരോടു പോലും എന്ന് മടങ്ങി വരുമെന്ന് പറയാതെ ഉള്ള ഈ യാത്ര ഒരു പക്ഷെ ഇനി ഒരിക്കലും ഒരു മടക്കം ഉണ്ടായെന്നു വരില്ല. ഇനി പുതിയ ലോകം പുതിയ ജീവിതം ഞാനും എന്റെ അക്ഷരങ്ങളും മാത്രം..

ട്രെയിനിന്റെ വേഗത നന്നേ കുറഞ്ഞിരിക്കുന്നു നല്ല നീളമുള്ള ഒരു പാലത്തെ മറികടക്കാന്‍ ഉള്ള ശ്രെമത്തില്‍ ആണ് ആ മഹാമേരു ഇപ്പോള്‍. പാലത്തിനു താഴെ അതിമനോഹരിയായ പുഴ രൌദ്ര ഭാവം പൂണ്ടു ആര്‍ത്തലച്ചു കൊണ്ട് വരുണ ഗേഹം പൂകാന്‍ അതിവേഗം ഒഴുകുന്നു. അവളുടെ യാത്രക്ക് വേഗം കൂട്ടാനെന്നോണം മഴ പിന്നെയും ശക്തിയായി പെയ്യുന്നു. എന്റെ ചിന്തകള്‍ക്ക് പിന്നെയും നിറം പിടിക്കുന്നു "കയ്യില്‍ ഇരിക്കുന്ന പേപ്പറില്‍ എഴുതാനുള്ള കഥയുടെ തലക്കെട്ട്‌ മാത്രമേ ആയിട്ടുള്ളൂ "കൈലാസം" എങ്ങിനെ തുടങ്ങണം എന്ന് ഇതുവരെയും ഒരു രൂപം കിട്ടിയിട്ടില്ല. എന്റെ എല്ലാ കഥയുടെയും പോലെ ഇതിന്റെയും അവസാനം ദുരന്തമാണ് അത് ഞാന്‍ ആദ്യമേ മനസ്സില്‍ കുറിച്ചു. കഥയുടെ അവസാനം ആദ്യം എഴുതും പിന്നെ അതിനനുസരിച്ച് തുടക്കം കൊടുക്കും ഇതാണെന്റെ പതിവ്.

ടപ്പേന്ന്...എന്തോ ഒന്ന് ശക്തിയായി ട്രെയിനില്‍ വന്നിടിച്ചു.....ആ ശബ്ദം ആണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത് അതെന്താണെന്ന് മനസ്സിലാകും മുന്നേ ട്രെയിന്‍ പാലത്തിനു മുകളില്‍ നിന്നും താഴെ ഒഴുകുന്ന പുഴയ്ക്കു മുത്തം കൊടുക്കനെന്നവണ്ണം ഞങ്ങളെയും കൊണ്ട് പറന്നു... ഒരു നിമിഷം അവളും മകളും എന്റെ മനസ്സിലേക്ക് കടന്നു വന്നു പിന്നെ പതിയെ എല്ലാം ഇരുട്ട് നിറഞ്ഞു. കാതില്‍ ശക്തിയായി ഒഴുകുന്ന പുഴയുടെ രൌദ്ര നൃത്തം. തീപിടിച്ച മനസ്സിന് എത്ര വെള്ളം കുടിച്ചിട്ടും ദാഹം പിന്നെയും ബാക്കി ആയി.."മഴ അപ്പോഴും വിഷാദ രാഗം മൂളി എനിക്ക് മുകളില്‍ കുട പിടിക്കുന്നുണ്ടായിരുന്നു. 

20120310

Thursday, March 8, 2012

:P

നിറങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണം വെച്ചത് പോലെ
ദിനങ്ങള്‍ക്ക്‌ കൂടുതല്‍ മനോഹാരിത വന്നതു പോലെ
പൂക്കള്‍ പതിവിലും കൂടുതല്‍ സുഗന്ധം പരത്തുന്ന പോലെ 
കടന്നു പോകുന്ന വഴികളിലെല്ലാം ചെറു ചെടികള്‍ 
എന്നെ നോക്കി മന്ദഹസിക്കുന്നതുപോലെ
എന്നെ നോക്കി നക്ഷത്ര പെണ്‍കൊടികള്‍ 
കാതില്‍ പരസ്പരം മൊഴിഞ്ഞത് എന്തായിരിക്കാം. 

"ഞാന്‍ കാണുന്ന വസ്തുവിലൊക്കെ മറ്റൊരു രൂപം 
പ്രതിഭലിക്കുന്നതുപോലെ ഒരു തോന്നല്‍" :::
20120308

Monday, March 5, 2012

ഇന്നലെ വൈകുന്നേരം


ഓഫീസ് വിട്ടിറങ്ങി റൂമിലേക്കുള്ള നടത്തം എന്നും പതിവുള്ളതാണ്. ഈ കൊടും തണുപ്പത്തും ഇങ്ങനെ നടക്കണോ എന്ന് പലപ്പോഴും കൂട്ടുകാര്‍ ചോദിക്കാറുണ്ട്‌, പക്ഷെ ഈ ചോദിക്കുന്നവര്‍ക്ക് അറിയില്ലാലോ 'വയര്‍' കുടം പോലെ വളര്‍ന്നു വരുന്ന എന്റെ വിഷമം. ഒരു സിക്സ് പായ്ക്ക് ആക്കി കെട്ടാന്‍ പോകുന്ന പെണ്ണിനെ ഞെട്ടിക്കണം എന്ന അഹങ്കാരം ഒന്നും എനിക്കില്ല എങ്കിലും ഇപ്പോള്‍ ഉള്ള ഈ ഫാമിലി പായ്ക്ക് ഒന്ന് കുറച്ചു വയറിനെ നെഞ്ചൊപ്പം എങ്കിലും പിടിച്ചു നിര്‍ത്തണം. 

"കുറച്ചു ദൂരം നടന്നപ്പോള്‍ പിന്നില്‍ ഒരു വിളി തിരിഞ്ഞു നോക്കിയപ്പോള്‍ ഓഫീസില്‍ പുതിയതായി വന്ന കൊറിയക്കാരി സെക്രട്ടറി ആണ്". ഇപ്പോള്‍ ഉള്ള ആള്‍ നാട്ടില്‍ പോയ ഒഴിവില്‍ പകരക്കാരി ആയി വന്നതാണ്. അവളും ഞാനും തമ്മിലുള്ള ദൂരം കുറഞ്ഞു വരുന്നു, പെട്ടെന്ന് പൊട്ടാവുന്ന ഒന്നുരണ്ടു ലടുക്കള്‍ എന്റെ മനസ്സിലും വന്നു. ഞങ്ങള്‍ പിന്നെ ഒരുമിച്ചായി യാത്ര.

അന്യദേശക്കാരെ കാണുമ്പൊള്‍ നാടിന്‍റെ മഹത്വവും സ്വദേശിയെ കണ്ടാല്‍ നാടിന്‍റെ കുറ്റവും പറയാന്‍ ഞാനും നമ്മുടെ മലയാളികളെ പോലെ പഠിച്ചത് കൊണ്ട് അവളെ ഞെട്ടിക്കുന്ന തരത്തില്‍ നമ്മുടെ നാടിന്‍റെ ഭംഗി ഞാന്‍ വര്‍ണിച്ചു. അവളും മോശക്കാരി അല്ല അവരുടെ നാടും ഒട്ടും പിന്നില്‍ അല്ല എന്ന് അവളും വാദിച്ചു. ഒരിക്കല്‍ അവളുടെ നാട് കാണാന്‍ വരാമെന്ന് ഞാനും (എന്റെ ജില്ല മൊത്തം ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല, ജില്ല പോയിട്ട് പഞ്ചായത്ത് മൊത്തം കറങ്ങിയോ എന്ന് അറിയില്ല, പിന്നെയല്ലേ ഇനി കൊറിയ) തീര്‍ച്ചയായും ഒരിക്കല്‍ എന്റെ നാട് കാണാന്‍ അവളുടെ കെട്ടിയോനോപ്പം വരാമെന്ന് അവളും പറഞ്ഞു. "കെട്ടിയോന്‍" എന്ന വാക്ക് പെട്ടെന്ന് എന്റെ മനസ്സിലെ ലടുക്കളുടെ എണ്ണം തിട്ടപ്പെടുത്തി, സാരമില്ല അധികമൊന്നും പൊട്ടിയിട്ടില്ല ഒന്നോ രണ്ടോ ചെറുത്‌ അത് കാര്യമാക്കാന്‍ ഇല്ല എന്തായാലും ഇപ്പോള്‍ തന്നെ അറിയാന്‍ കഴിഞ്ഞത് കാര്യമായി. അവള്‍ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
പിന്നില്‍ ഒരു വാഹനത്തിന്റെ ഹോറന്‍ അടി കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത് ഞങ്ങളുടെ ഓഫീസിലെ എഞ്ചിനീയര്‍ ആണ് വണ്ടിയില്‍ കയറിക്കോളാന്‍ പറഞ്ഞു, ഞങ്ങള്‍ ആ ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ചു. പിന്നിടുള്ള ഒരു അരക്കിലോമീറ്ററിനു ഇടയില്‍ ഇതുപോലെ ഏതാണ്ട് ഒരു ഏഴു വണ്ടി ചവിട്ടി നിര്‍ത്തി ലിഫ്റ്റ്‌ ഓഫര്‍ ചെയ്തു. ഒടുവില്‍ എത്തിയ വണ്ടി ഞങ്ങളുടെ പ്രൊജക്റ്റ്‌ മാനേജര്‍ ആയിരുന്നു. അയാള്‍ അവളെയും കൊത്തി പറക്കാന്‍ നേരം നടക്കുമ്പോള്‍ ശരിരത്തിന് കിട്ടാവുന്ന ഗുണത്തെ കുറിച്ച് ഒരു ക്ലാസും എനിക്ക് തന്നു. 

"ശെടാ എനിക്കതല്ല മനസ്സിലാകാത്തത് കഴിഞ്ഞ കുറെ ദിവസമായി ഞാന്‍ ഇതേ റോഡിലുടെ ഏകദേശം ഇതേ സമയത്ത് സ്ഥിരമായി നടക്കാര്‍ ഉള്ളതാണ്". ഒരു തമാശക്ക് പോലും ഒരു വണ്ടിക്കാരനും ചോദിച്ചിട്ടില്ല വരുന്നോ എന്ന്. എന്നും കാണാറുള്ള ആള്‍ക്കാരെ തന്നെ ആണ് ഇന്നും കണ്ടത് എന്നിട്ടും...... 
പണ്ടാരം ഇനിയും ഒരു അരക്കിലോമീറ്റര്‍ കൂടി നടന്നാലേ റൂമില്‍ എത്തുകയുള്ളൂ ആ ദൂരം ഇന്നലെ എനിക്ക് ഒരു നൂറു കിലോമീറ്റര്‍ നടന്ന പ്രെതിതി ജനിപ്പിച്ചു. 

ട്രെയിന്‍

മന്ദം മന്ദം ഞരങ്ങിയും മൂളിയും ആ മഹാമേരു സ്റ്റേഷനില്‍ കിതച്ചെത്തി. വയസ്സന്‍ പാളങ്ങള്‍ കരച്ചില്‍ കടിച്ച് ഒതുക്കി ഗതാകാലപ്രൌടിയില്‍ ഒന്ന് ഞരങ്ങി നിവരാന്‍ പാഴ്ശ്രെമം നടത്തി. പുറത്തിറങ്ങിയ യാത്രക്കാര്‍ ഭീതിമാത്രം ഉള്ളില്‍ ഒതുക്കി ആ സ്റ്റേഷനോട് വേഗം വിട ചൊല്ലി. 

മിന്നുന്ന ക്യാമറ കണ്ണുകള്‍ക്ക്‌ മുന്നില്‍ അന്നത്തെ ഇര പ്രത്യക്ഷപെട്ടു, ചോദ്യം ചെയ്യലുകള്‍, വിശദികരണം ഏല്ലാം തകൃതിയായി നടന്നു. മറ്റൊരു സൌമ്യക്ക്‌ വേണ്ടി കാത്തിരുന്നവര്‍ക്ക് മുന്നില്‍ ഇര അത്ഭുതകരമായി രെക്ഷപെട്ട വാര്‍ത്ത‍ വന്നപ്പോള്‍ ചാനല്‍ കാര്‍ക്കും രസം പോയി. വാര്‍ത്തക്ക് ഒരു ദിവസത്തില്‍ കൂടുതല്‍ മാര്‍ക്കെറ്റ് കിട്ടണമെങ്കില്‍ നമ്മുടെ നാട്ടില്‍ മിനിമം ഒരു പീഡനം എങ്കിലും വേണം.

തിരു കേശവും, ഇറ്റലി കോശവും ഉണ്ടയില്ല വെടികള്‍ വാനിലേക്ക് പായിച്ചപ്പോള്‍ തീവണ്ടി വാര്‍ത്ത‍ തീ ഇല്ലാ വാര്‍ത്തയായി.
അധികാര ഹുങ്കിന് മുന്നില്‍ നീതി പിന്‍വാങ്ങുമ്പോള്‍ തെറ്റുകാര്‍ വീണ്ടും വാഴ്ത്തപെട്ടു. ഫെബ്രുവരിക്ക് ദിവസങ്ങള്‍ കുറവുള്ളത് കൊണ്ട് ഹര്‍ത്താലും എണ്ണത്തില്‍ കുറഞ്ഞു.

"ഒരു പക്ഷെ ഇരയും വേട്ടനായും ഒരേ ദൈവത്തെ തന്നെ വിളിക്കുന്നതുകൊണ്ടാകം നമ്മുടെനാട്ടില്‍ ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്‌ അല്ലെ"?

കമ്മ്യൂണിസ്റ്റ്‌

ഞങ്ങടെ നാട്ടിലെ ഒരു കമ്മ്യൂണിസ്റ്റ്‌ സൈധന്തികന്‍,പാര്‍ട്ടിക്ക് വേണ്ടി ക്ലാസ്സ്‌ എടുക്കാന്‍ ഒക്കെ പോകും ഇദ്ദേഹം. ഭയങ്കര നിരിശ്വരവാദി ആണ്. അമ്പലത്തില്‍ കയറിയത് ആരുടേയും ഓര്‍മയില്‍ പോലും ഇല്ല. ഈയ്യിടെ അദേഹത്തിന്റെ മകളുടെ കല്യാണ തിയതി കുറിച്ചപ്പോള്‍ ജൂണില്‍ നടത്തം എന്ന് ചെക്കന്റെ വീട്ടുകാര്‍ "പറ്റില്ല മകളുടെ പിറന്നാള്‍ ആ മാസത്തില്‍ ആണെന്ന് അറിയാതെ മൂപ്പില്‍ ഒന്ന് പറഞ്ഞു പോയി". :D