Tuesday, March 20, 2012

ധിം തരികിട തോം


ലീവ് കഴിഞ്ഞു തിരികെ വരുന്നതിന്റെ അവസാന ദിവസം ആണ് പെണ്ണ് കാണാന്‍ പോയത്. കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു. വേറെ ഒന്നിനും സമയം ഇല്ലാത്തതു കൊണ്ട് ബാക്കിയെല്ലാം കാരണവന്‍ മാര്‍ക്ക് വിട്ടു കൊടുത്തു. അവര്‍ക്കും ബഹു സന്തോഷം ഈ പേരും പറഞ്ഞു എന്റെ പേരില്‍ ഒന്ന് ഷൈന്‍ ചെയ്യാമല്ലോ. 
യാത്രകള്‍ ഒന്ന് രണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല ആഴ്ചയും ഒന്ന് രണ്ട് കഴിയാറായി. ഫോണ്‍ വിളിച്ചു എന്തായി എന്തായി എന്ന് വീട്ടില്‍ ചോദിച്ചു മടുത്തു ഒടുവില്‍ പോകട്ടെ പുല്ലു എന്ന് പറഞ്ഞു സമാധാന പെടാന്‍ ശ്രെമിച്ച ദിവസം തന്നെ മനസ്സില്‍ കുളിരണിയിക്കുന്ന ആ വാര്‍ത്ത‍ നാട്ടില്‍ നിന്നും വന്നു. "രണ്ട് കൂട്ടര്‍ക്കും സമ്മതം നിശ്ചയം ഉടനെ നടത്താം, കല്യാണം ആറ്‌ മാസം കഴിഞ്ഞു. 
കല്യാണം ഉറപ്പിച്ച അന്ന് തന്നെ കുട്ടിയുടെ വീട്ടില്‍ വിളിച്ചു സംസാരം തുടങ്ങി. രാവും പകലും ഞങ്ങള്‍ക്ക് തടസ്സമായില്ല. രണ്ട് പേരും പരമാവധി ഷൈന്‍ ചെയ്യാന്‍ നോക്കി, കലാലയ കാലവും ആ കാല ഘട്ടത്തില്‍ ഒരു പെണ്ണിന്റെ പോലും മുഖത്ത് നോക്കാതെ ഉള്ള ജീവിതവും ഒക്കെ പറഞ്ഞു ഒരു നല്ല ഇമേജ് അവളുടെ മനസ്സില്‍ ശ്രിഷ്ടിചെടുത്തു. കുഴപ്പമില്ല രണ്ട് പേരും വളരെ ഹാപ്പി ആണ്. ഒരു ആയുസ്സല്ല ഒരു നൂറു ജന്മങ്ങള്‍ ഒരുമിച്ചു പിറവി എടുത്തു ഒന്നാകും എന്ന് മനസ്സുകള്‍ പറഞ്ഞു. പണ്ടെങ്ങോ അലമാരയുടെ മൂലയില്‍ പൊടി പിടിച്ചു മറിഞ്ഞു   കിടന്ന ഭഗവാനെ നിവര്‍ത്തി ഇരുത്തി പൊടി പടലങ്ങള്‍ തൂത്ത് മാപ്പിരന്നു കാര്യമായ പൂജയും തുടങ്ങി ഞാന്‍ . 

നാളെ എന്റെ വിവാഹ നിശ്ചയം ആണ്.

കുറച്ചു മുന്‍പ് അവളുടെ ഫോണ്‍ വന്നിരുന്നു "കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയുടെ പേരും പറഞ്ഞു" ഇത് ആരാണ് എന്ന ചോദ്യവും. മനസ്സില്‍ ആദ്യത്തെ വെള്ളിടി വെട്ടി. അവള്‍ പറഞ്ഞ പേര് എന്റെ പഴയ കാമുകിയുടെ ആണ്. അടുത്ത ഫോണ്‍ വീണ്ടും വന്നു പരിചയം ഇല്ലാത്ത എന്നാല്‍ എവിടെയോ കേട്ട് മറന്ന ഒരു സ്വരം കാതില്‍ അലയടിച്ചു. അധികം തല 
പുകക്കേണ്ടി വന്നില്ല കേട്ട സ്വരം തിരിച്ചറിയാന്‍ കഷി എന്റെ കൂടെ പഠിച്ച ആള്‍ ആണ്. ഒരേ കോളേജ് ഒരേ ക്ലാസ്സ്‌ ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണിന്റെ ചേച്ചി ആണ്. എന്റെ പഴയ കാമുകിയുടെ ബെസ്റ്റ് ഫ്രണ്ട്ഉം. കുട്ടിക്ക് ഒരു ചേട്ടത്തി ഉണ്ടെന്നു അറിയാമായിരുന്നു അത് ഈ കുട്ടി ആകും എന്ന് ഇപ്പോഴാണ് അറിഞ്ഞത്. 

"പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു, ഇപ്പോള്‍ ഓണ്‍ ദി സ്പോട്ടില്‍ ആണ് പണി കൊടുക്കുന്നത് എന്ന് പറയുന്നത് എത്ര ശെരിയാ".

തമ്പുരാന്‍ 
20120314

No comments:

Post a Comment