Sunday, April 29, 2012

രാത്രിവണ്ടി

ആളൊഴിഞ്ഞ ബസ്‌സ്റ്റേഷനില്‍ 
രാത്രി വണ്ടിക്കായ്‌ കാത്തുനില്‍ക്കെ
വാടിയ മുല്ലപ്പൂമണവും വികാരം ഒഴിഞ്ഞ 
അരക്കെട്ടുമായ് രണ്ടുപേരെന്നെ  
മുട്ടിയുരുമ്മി കടന്നു പോയി.

കുടിയിലെന്നെ വഴികണ്ണുമായ്
കാത്തിരിക്കുന്നവളുടെ മുഖമെന്റെ 
മനസ്സില്‍ തെളിഞ്ഞു

പാതി ദൂരം പോയെന്നെ
മാടിവിളിക്കുന്നവളുടെ
കണ്ണുകള്‍ക്ക്‌ പിടികൊടുക്കാതെ 
ഞാനൊരു ബീടിക്കു തിരികൊളുത്തി

പുകച്ചുരുളുകള്‍ വലയങ്ങളായ്
നൃത്തം തുടരവേ 
അതില്‍ അവളും കുഞ്ഞും 
തെളിഞ്ഞു വന്നു

എന്റെ കാലൊച്ചയും കാതോര്‍ത്തു
അവരാ പടിക്കെട്ടില്‍ 
മിഴിയുന്നി കാത്തിരിക്കുന്നുണ്ടാവാം 
ഏതു കൂരിരുട്ടിലും എനിക്ക് വെളിച്ചമേകുന്ന
മിഴികളുമായി. 

തമ്പുരാന്‍ 

No comments:

Post a Comment