Wednesday, April 18, 2012

അയിത്തം


കല്‍പ്രതിമ തന്‍ നഗ്നതയില്‍ 
കരിനാഗം ഇഴഞ്ഞപ്പോള്‍   
ദേവതയ്ക്ക് എങ്ങോ അന്യമായ 
നാണത്തെ ഓര്‍മവന്നു 

മൊട്ടിട്ട നാണത്തെ കരിനാഗം ചുറ്റുമ്പോള്‍
അറിയാതെ അവളുടെ ഉള്ളില്‍ 
തന്റെ ദേവന്റെ കാമന തെളിഞ്ഞു വന്നു.

സ്ത്രീ രൂപം നല്‍കി തന്റെ നഗ്നതയില്‍ 
മൃദുവായി തഴുകിയവന്‍
ഒരടി ദൂരെ അയിത്തവും പേറി
നില്‍ക്കുന്നത് കണ്ടവള്‍ 
കണ്ണീരു പൊഴിച്ചു.

ശില്പിതന്‍ കരസ്പര്‍ശം ഏറ്റു 
പൂര്‍ണത കൊതിച്ച കല്‍രൂപങ്ങള്‍ 
കൊടിയ ജാതീയതയുടെ ഈ 
വേര്‍തിരിവും പേറി സംവത്സരങ്ങള്‍ 
നോക്കുകുത്തിപോല്‍ നില്‍ക്കുന്നതിലും 
എത്രയോ ധന്യം  
അപൂര്‍ണ്ണതയില്‍ ആഴ്ന്ന പഴയ ആ 
കാട്ടുകല്ലിന്റെ ജീവിതം 
എന്നോര്‍ത്ത് ശില്പിയെ ശപിച്ചു. 

തമ്പുരാന്‍ 

No comments:

Post a Comment