Wednesday, May 9, 2012

ജീവന്‍



രാത്രിയില്‍ പ്രിയതമയുടെ ചുണ്ടില്‍ മുത്തം വെച്ച് മകനും അവള്‍ക്കും ഉള്ള ഭക്ഷണം കൊണ്ട് വേഗം വരാം എന്നും പറഞ്ഞു തട്ടിന്‍ പുറത്തു നിന്നും താഴേക്ക്‌ ഇറങ്ങുമ്പോള്‍ ഭാര്യയുടെ വാക്കുകള്‍ ആ എലിയുടെ കാതില്‍ പിന്നാലെ വന്നു പതിയെ പറയുന്നുണ്ടായിരുന്നു സൂക്ഷിച്ചു പോണേ... മനുഷ്യര്‍ മാത്രം ആണ് ദൈവത്തിന്റെ ശ്രിഷ്ടിയില്‍ ക്രുരന്മാര്‍ ആയിട്ടുള്ളത് എന്ന്. 
മുന്നില്‍ കണ്ട കൂട്ടില്‍ പഴം ഇരിക്കുന്നത് കണ്ടപ്പോള്‍ ആദ്യം ഓര്‍മ വന്നത് അവളുടെ മുഖമാണ്. ഇത് കൊണ്ട് അവള്‍ക്കു കൊടുക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറയും. വൈരക്കല്‍ മാല വേണം എന്നും പറഞ്ഞു വാശി പിടിക്കാന്‍ എന്റെ ഭാര്യ ഒരിക്കലും ഒരു മനുഷ്യ സ്ത്രീ അല്ലല്ലോ. ഇന്നത്തെ ആഹാരം കിട്ടിയാല്‍ സന്തോഷത്തോടെ വീട്ടിലേക്കു പോയി അവളോടും മോനോടും ഒപ്പം ഈ രാവുപുലരും വരെ കളിക്കാം. നേരം പുലര്‍ന്നാല്‍ പിന്നെ മനുഷ്യരുടെ കണ്ണില്‍ പെടാതെ ഒളിച്ചിരിക്കേണം "എന്തുകൊണ്ടായിരിക്കും മനുഷ്യര്‍ ഇത്രയും ക്രൂരര്‍ ആയതു?.

കൂട്ടില്‍ ഇരുന്ന പഴം കരണ്ടുമ്പോള്‍ പാവം ആ എലി ഒരിക്കലും അറിഞ്ഞില്ല തന്റെ പുറകില്‍ ഒരിക്കലും തുറക്കാന്‍ കഴിയാത്ത ഇരുമ്പു വാതില്‍ പതിയെ അടയുന്ന കാര്യം...
രാവുമുഴുവന്‍ അത് ഉറക്കെ ഉറക്കെ കരഞ്ഞു കമ്പിവേലിയില്‍ പിടിച്ചു കൊണ്ട്. ഒരല്‍പം ദയ തോന്നി എന്നെ ഒന്ന് തുറന്നു വിട്ടുകൂടെ എന്നും പറഞ്ഞു. ദൂരെ തട്ടിന്‍ പുറത്തു ഇരുന്നു ആ എലിയുടെ ഭാര്യയും കരയുന്നുണ്ടായിരുന്നു മകനെ ചേര്‍ത്ത് പിടിച്ചു കൊണ്ട്.
പ്രഭാതത്തില്‍ എലിയെയും എടുത്തുകൊണ്ടു വീട്ടുകാരന്‍ പറമ്പിലേക്ക് പോകുമ്പോള്‍ എലി ഭാര്യക്ക്‌ കേള്‍ക്കാന്‍ വേണ്ടി ഉറക്കെ വിളിച്ചു പറഞ്ഞു.. നമ്മടെ മകന്‍ വലുതാകുമ്പോള്‍ അവന്‍ അച്ഛനെ തിരക്കുമ്പോള്‍ നീ പറയണം ഈ കൊടും ക്രൂരതയുടെ കഥ. 
പറമ്പിലെ കുളത്തില്‍ എലിക്കൂട് മുക്കി വെച്ച് അയ്യാള്‍ ഒരു ബീടിക്കു തിരികൊളുത്തി...
എലിയുടെ സ്വപ്‌നങ്ങള്‍ ചെറു കുമിളകള്‍ ആയി വെള്ളത്തിന്‌ മുകളില്‍ വന്നു...
അവസാന ശ്വാസത്തിന് വേണ്ടി പിടയുമ്പോഴും ആ എലിയുടെ മനസ്സില്‍ അവളുടെയും മോന്റെയും ചിത്രവും പിന്നെ ഒരിക്കലും കിട്ടാത്ത ദയ തോന്നി ഒരുപക്ഷെ അയ്യാള്‍ തന്നെ ജീവിക്കാന്‍ അനുവദിക്കും എന്ന പ്രേതിക്ഷയും ആയിരുന്നു.

തമ്പുരാന്‍ 

No comments:

Post a Comment