Monday, May 21, 2012

സത്യമേവ ജയതേ

പാല്‍പുഞ്ചിരി തൂകുമാ
പിഞ്ചിളം അധരത്തെ
കാമത്താല്‍ പൊതിഞ്ഞയാള്‍
തെരുതെരെ ചുമ്പിച്ചു

മേലാകെ ഇഴയുന്ന 
അസ്വസ്ഥതതന്‍ അസ്ഥിത്വം
വേദനയായി തുളയവേ
ഒന്നുമേ തിരിയാതെയാ 
കുഞ്ഞിളം കണ്ഠത്തില്‍
രോദനം അണപൊട്ടി

കുഞ്ഞിന്റെ തേങ്ങല്‍ 
ഇടംകയ്യാല്‍ പൊത്തി
പിന്നെയും പിന്നെയും
അയാള്‍ ആഴ്ന്നിറങ്ങി

തളം കെട്ടിയ നിണം
പുഴയായ് ഒഴുകവേ
അവസാന ശ്വാസത്തിനായി
കുഞ്ഞു തേങ്ങി

കുഞ്ഞിളം കണ്ഠത്തില്‍
അമര്‍ത്തി ചവിട്ടി 
അവസാന ശ്വാസവും 
കവര്‍ന്നയാള്‍ 
ഇരുട്ടില്‍ അലിഞ്ഞു.

ചേതനയറ്റൊരാ 
പിഞ്ചിളം ദേഹം
ഒരുപാട് ചോദ്യങ്ങള്‍ 
ബാക്കിയാക്കി 
തെരുവിന്റെ കോണില്‍ 
വെറുമൊരു കാഴ്ച
മാത്രമാകവേ

ഇനിയും മരിക്കാത്ത 
മനസ്സുകളെ നിങ്ങള്‍തന്‍ 
കരങ്ങള്‍ ഈ കാട്ടാള 
നീതിക്കെതിരെ 
പുതിയൊരു വിപ്ലവത്തിന്‍ 
നാന്ദി കുറിക്കട്ടെ

അതുമല്ലെങ്കില്‍ കൊടിയ
ഷന്ടത്വത്തിന്‍ 
ആത്മരോദനവും പേറി
ശിഷ്ടകാലം നമുക്കു 
ഒരുമിച്ചു കഴിക്കാം.


സത്യമേവ ജയതേ

തമ്പുരാന്‍
22-05-2012



No comments:

Post a Comment