Monday, June 11, 2012

വികസനത്തിന്റെ പാതയോരത്ത്.


മഞ്ഞു പെയ്യുന്ന ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. മരങ്ങള്‍ക്ക് മീതെ ശയ്ത്യത്തിന്റെ മൂട് പടവും പേറി അനുശ്രിതം അവിരാമം പൊഴിഞ്ഞു കൊണ്ടിരുന്നു.
കമ്പിളി പുതപ്പിനടിയില്‍ അവളെ ഇറുകി പുണര്‍ന്നു കിടക്കുമ്പോള്‍ സ്നേഹത്തില്‍ പൊതിഞ്ഞ ശാസനയോടെ അവള്‍ പറഞ്ഞു, "ഒന്ന് മതിയാക്കുന്നെ ജോലിക്ക് പോകനുള്ളതല്ലേ".
പ്രാഥമിക കാര്യങ്ങള്‍ എല്ലാം വഴിപാടക്കി ചോറ് പൊതിയുമായി ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ വഴി അരികിലെ സമരപന്തലില്‍ റോഡ്‌ വികസനതിനെതിരെ നിരാഹാര സമരം ചെയ്യുന്നവരുടെ കണ്ണുകള്‍ എന്റെ ചോറ്  പൊതിയിലേക്ക് കൊതിയോടെ നോക്കുന്നുണ്ടായിരുന്നു. ഇനി എത്രനാള്‍ കൂടി ഈ ജോലി തുടരാന്‍ ആകുമെന്നറിയില്ല, റോഡ്‌ വികസനം വന്നാല്‍ ഉള്ള കിടപ്പാടം പോകും, സര്‍ക്കാര്‍ തരാമെന്ന് പറഞ്ഞ ഭുമി ഇരുപതു കിലോമീറ്റെര്‍ അകലെ മൊട്ടക്കുന്നിന്‍ പുറത്തു 
 ആണ്.  അവരോടൊപ്പം സമരത്തില്‍ പങ്കു ചേര്‍ന്നാലോ എന്ന് പലവട്ടം ആലോചിച്ചതാണ്, പക്ഷെ ഒരു ദിവസം പണിക്കു പോയില്ലെങ്കില്‍ കുടുംബം പട്ടിണിയാകും. "മാത്രമല്ല ഞാന്‍ ഇപ്പോള്‍ എന്നേക്കാള്‍ സ്നേഹിക്കുന്നത് അവളേം പിറക്കാന്‍ പോകുന്ന ഞങ്ങടെ കുഞ്ഞിനെയുമാണ്. "വഴിയരികില്‍ എല്ലാം സമരക്കാര്‍ നാട്ടിയ കൊടിയില്‍  അനുഭാവ പൂര്‍വ്വം തഴുകി ഞാന്‍ ജോലിസ്ഥലത്തേക്ക് നടന്നു". 

സ്ഥലം ഒഴിഞ്ഞു കൊടുക്കാന്‍ ഭരണാധികാരികള്‍ പറഞ്ഞിരിക്കുന്ന അവസാന ദിവസം നാളെയാണ്. ഇവിടെ നിന്നും ഒഴിഞ്ഞു ഇനി എവിടേക്ക് പോകാനാ, ഗവണ്മെന്റ് തരാമെന്ന് പറഞ്ഞ ആ മൊട്ട കുന്നില്‍ പോയി പട്ടിണി കിടക്കുന്നതിലും നല്ലത് ഇവിടെ കിടന്നു ചാകുന്നത. ജോലിസ്ഥലത്തേക്ക് പോകുന്നവഴി അന്നും എന്റെ കണ്ണ് ആ കൊടിയിലും അതിനു പിന്നില്‍ സമരം ചെയ്യുന്നവരിലും അനുഭാവ പൂര്‍വ്വം ചെന്ന് പതിച്ചു. പഴയ വിപ്ലവ വീര്യത്തിന്റെ ഗതകാല സ്മരണയില്‍ ഒരു നല്ല നാളെ വരുമെന്ന പ്രതീക്ഷയില്‍ പട്ടിണി കിടക്കുന്നവര്‍. അവര്‍ എന്നെ അങ്ങോട്ടേക്ക് മാടി വിളിക്കുന്നതുപോലെ....കാലുകള്‍ അറിയാതെ അവിടേക്ക് നീങ്ങി. സമര പന്തലില്‍ വിപ്ലവ വീര്യം ഒട്ടും ചോര്‍ന്നു പോകാതെ നര കയറിയ തലയുമായി ദാമുവേട്ടന്‍ . വെറുതെ ഞാനും ഉണ്ടെന്നു കാണിക്കുന്നതിനായി ഒരു കുശലാന്വേഷണം നടത്താന്‍ വേണ്ടി ദാമുവേട്ടനോട് തിരക്കി നമ്മള്‍ ജയിക്കില്ലേ .. ഈ മണ്ണ് വിട്ടു പോകേണ്ടി വരുമോ?. നീ ഒന്ന് കൊണ്ടും  പേടിക്കേണ്ട നാളെ കൊണ്ട് സമരം ഒത്തുതീര്‍പ്പാകും അവര്‍ക്കിനി അധികം സമയം പിടിച്ചു നില്ക്കാന്‍ ആകില്ല. ഇപ്പോള്‍ തന്നെ കുമിളയുടെ ആയുസുള്ള മന്ത്രിസഭയാ അത് ആകെ ഉലഞ്ഞ മട്ടാ നമ്മള്‍ ജയിക്കും.
വര്‍ധിച്ചു വന്ന  ആവേശത്തില്‍ അവര്‍ വിളിച്ച മുദ്രവാക്യം അവരെക്കാള്‍ ഉച്ചത്തില്‍ ഞാനും ഏറ്റു വിളിച്ചു. സമരപന്തലില്‍ എന്നെ പുതുതായി കണ്ട ചില നാട്ടുകാര്‍ നീയും വികസന വിരോധി ആയോ എന്ന മട്ടില്‍ വല്ലാതെ ചിരിച്ചുകൊണ്ട് ആ വഴി നടന്നു പോയി. സമയം ഏകദേശം ഉച്ച കഴിഞ്ഞിരിക്കുന്നു, വയറ്റില്‍ ഒരു ചെറിയ മേളത്തിന് ഉള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇവിടെ ദിവസങ്ങളായി പട്ടിണി കിടകുന്നവര്‍ ഉള്ളപ്പോഴ എന്റെ ഈ ഒരു നേരത്തെ വിശപ്പ്‌. എങ്കിലും കണ്ണുകള്‍ അറിയാതെ അടയുന്നു..... 

വൈകുന്നേരത്തോടെ ആ വാര്‍ത്ത പുറത്തു വന്നു സര്‍ക്കാര്‍ ഭുമി ഏറ്റെടുക്കല്‍ നിര്‍ത്തിയെന്ന വാര്‍ത്ത. എല്ലാവര്ക്കും  സ്വര്‍ഗ്ഗം കിട്ടിയ പ്രതീതി ആയിരുന്നു. കവലയായ കവല മുഴുവന്‍ കൊടി തോരണങ്ങള്‍, സ്വികരണം അങ്ങിനെ എന്തെല്ലാം ഒരു രാജാവിനെ പോലെ ദാമുവേട്ടന്‍ തൊട്ടു ചേര്‍ന്ന് ഞാനും. ആരൊക്കയോ മാലയിട്ടു സ്വികരിക്കുന്നു  ...

പെട്ടെന്ന് ഒരു കൂട്ട നിലവിളി ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് അതെന്താണെന്ന് തിരിച്ചറിയും മുന്‍പേ എന്തോ  ഒന്ന് എന്റെ നേരെ പാഞ്ഞടുത്തു ... ഓര്‍മ തെളിയുമ്പോള്‍ ആശുപത്രിക്കിടക്കയില്‍  ആണ് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല വലതുകാല്‍ ഇരുന്നിടത്ത് ഒരു ശുന്യത പോലെ. ദേഹമാസകലം നീറ്റല്‍. ഒരു കാല്‍ നഷ്ടമായി എന്ന തിരിച്ചറിവുണ്ടാകാന്‍ അധിക നേരം വേണ്ടി വന്നില്ല. കരഞ്ഞു തളര്‍ന്ന കണ്ണുകളുമായി അരികില്‍ ഭാര്യ. ദാമുവേട്ടന്‍ തൊട്ടടുത്ത്‌ തന്നെ ഉണ്ട്. എന്താ സംഭവിച്ചതെന്ന് തിരക്കും മുന്‍പേ ഉത്തരം വന്നു സമര പന്തലിലേക്ക് നിയന്ത്രണം വിട്ട  ഒരു ലോറി പാഞ്ഞു കയറി അത്രേ. പതിനേഴു പേരാണ് മരിച്ചത്. നിന്നെയും കൂട്ടി ഒന്‍പതു പേര്‍ ജീവന്‍ നിലനിര്‍ത്തി. ആ സമയത്ത് ഒരു ഫോണ്‍ വന്നു പുറത്തു പോയതുകൊണ്ട് ഞാന്‍ മാത്രം ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടു. ആ കരാര്‍ പണിക്കാരന്റെ ഗുണ്ടകള്‍ ആണിത് ചെയ്തതെന്നും പറയുന്നുണ്ട്. അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇനി എന്ത് അന്വേഷണം എല്ലാം പോയില്ലേ. ഞാനും ഈ നാട് വിടുകയാ ദാമുവേട്ടന്റെ കണ്ണുകള്‍ നിറഞ്ഞതുപോലെ . "എങ്കിലും സമരത്തില്‍ നമ്മള്‍ ജയിച്ചില്ലേ ദാമുവേട്ട ആ വേദനക്കിടയിലും എന്റെ സ്വാര്‍ഥത പുറത്തുവന്നു . നിനക്ക് എന്താ വട്ടായോ ദാമുവേട്ടന്റെ വിഷമത്തില്‍ കലര്‍ന്ന ഉറച്ച സ്വരം എന്റെ കാതില്‍ വന്നലച്ചു. അപ്പോള്‍ ഞാന്‍ കണ്ടതെല്ലാം  സ്വപ്നം ആയിരുന്നോ, കണ്ണുകളില്‍ വീണ്ടും ഇരുട്ട് പടര്‍ന്നു.

ഈ വികസനത്തിന്റെ പാതയോരത്ത് കെട്ടിയ ടെന്റില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇതേ കിടപ്പിലാണ്. വലതുകാല്‍ നിശേഷം നഷ്ടമായി, ഇടതുകാലിലെ മുറിവ് ഇനിയും ഭേദമാകാന്‍ ബാക്കി ഉണ്ട്. സര്‍ക്കാര്‍ തരാമെന്ന് പറഞ്ഞ ഭുമി ഇനിയും ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ പാതി വഴിയില്‍ വേച്ചു വീണു. ഇനി പുതിയ  തിരഞ്ഞെടുപ്പ് വരണം അത് കഴിഞ്ഞു പുതിയ ഭരണവും എങ്കിലേ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാകുമോ എന്ന് അറിയാന്‍ കഴിയുകയുള്ളൂ. ഒന്നുമൊന്നും എങ്ങും എത്താത്ത അവസ്ഥ. തൊട്ടരികില്‍ കിടക്കുന്ന മകളുടെ ഒട്ടിയ വയര്‍  എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. നേരം പുലരാന്‍ ഇനിയും ഏറെ സമയം ഉണ്ടെന്നു തോന്നുന്നു. വാടിയ മുല്ലപ്പുവും  അഴിഞ്ഞുലഞ്ഞ മുടിയുമായി അവള്‍ വരാന്‍ സമയം ആയിരിക്കുന്നു. അതുകൊണ്ട് മാത്രം കുഞ്ഞിന്റെ പട്ടിണി മാറ്റാന്‍  സാധിക്കുന്നു.

ഈ രാവ് ഒരിക്കലും പുലരാതിരുന്നെങ്കില്‍ എന്ന് അറിയാതെ ആശിച്ചു പോകുന്നു. എന്റെ ആഗ്രഹങ്ങള്‍ക്ക്  കാത്തുനില്‍ക്കാതെ കുന്നിന്‍ ചെരുവില്‍ സുര്യന്‍  പതിയെ തല ഉയര്‍ത്തി. വികസനത്തിന്റെ ആ പുതിയ പാതയിലുടെ  ഒരിക്കലും അടങ്ങാത്ത ദുരാഗ്രഹത്തിന്റെ മനസ്സുമായി എല്ലാം ഒറ്റയ്ക്ക് നേടാന്‍ വേണ്ടി ആരൊക്കയോ ദൂരേക്ക്‌  നടന്നു നീങ്ങി... ഞാനും തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളും തെരുവോരത്തെ വെറും കാഴ്ച മാത്രമായി. 


ശുഭം.

തെരുവ്


വേശ്യകള്‍ ചാരിത്ര്യം 
സ്വപ്നം കാണുന്ന
ഇരുണ്ട തെരുവിലെ 
ചോര്‍ന്നൊലിക്കുന്ന പുരയില്‍
മാതൃത്വം സ്വപ്നം
കാണാന്‍ അവകാശമില്ലത്തവള്‍  
പേറ്റുനോവാല്‍ തേങ്ങി

പേറെടുത്ത വയറ്റാട്ടി
പൊക്കിള്‍ കൊടി മുറിച്ചു മന്ത്രിച്ചു
അമ്മയ്ക്ക് ഒരു മുതല്‍ക്കൂട്ടാകും
ഈ തെരുവില്‍ നിന്നെ പോലെ 
പുഴു അരിക്കാന്‍ വിടണോ?

ആദ്യ കരച്ചില്‍ 
ഇനിയും ഉയര്‍ന്നിട്ടില്ല 
അതൊരു ചാപിള്ള 
ആയിരുന്നെന്നു 
കരുതുക
ഇവളെ നമുക്കു ഉണര്‍ത്തേണ്ട

അമ്മയെ ശപിക്കാതെ 
ഇവള്‍ എന്നെന്നെക്കുമായി 
ഉറങ്ങിക്കോട്ടെ

നൊന്തു പെറ്റ
മാതൃ ഹൃദയം ഒന്ന് തേങ്ങി

അവരാ കുഞ്ഞു ശ്വാസത്തെ
എന്നെന്നെക്കുമായി
പിഴുതെടുത്ത്‌ 
കുപ്പതോട്ടിയിലേക്ക് എറിഞ്ഞു

പിറവിയുടെ നോവുമാറും  
മുന്നേ കതകില്‍ 
ആരോ പതിയെ തല്ലി

ഇടം കയ്യാല്‍ കണ്ണുനീര്‍  
തുടച്ചവല്‍ 
മന്തഹസിക്കുന്ന
മുഖവുമായി
പതിയെ ആ വാതില്‍ തുറന്നു.


തമ്പുരാന്‍ 

ജീവിതം ഉരുള്‍പൊട്ടുമ്പോള്‍...


തോരാതെ പെയ്ത മഴയുള്ളരാ 
കര്‍ക്കിടക വാവിന്‍ 
കറുത്ത രാവിലായിരുന്നെന്റെ പിറവി

പിറവിയുടെ നോവ്‌ മാറും മുന്നേ 
ജന്മം നല്കിയവളെ കൊന്നു
ഞാനെന്‍ വരവറിയിച്ചു
ഈ ലോകത്തിനു.

ആശുപത്രി കിടക്കയില്‍ 
ചോരവാര്‍ന്നെന്‍ അമ്മ 
മരണത്തോട് മല്ലിടുമ്പോള്‍ 
ദൂരെയെന്‍ കുടിലില്‍ 
പാതിചത്തൊര ദേഹവുമായി 
വിധിയുടെ ദയക്കായി യാചിച്ച
അച്ഛനേയും കൊണ്ട് ആ 
മലവെള്ള പാച്ചില്‍ കടന്നു പോയി.

കൊടിയ അനാഥത്വത്തിന്‍ 
കടുത്ത ദാരിദ്ര്യം പേറി 
ഒരുപാട് അലഞ്ഞു ഞാന്‍
അതിന്നുമോര്‍മയുണ്ട്  

ഒരു ദുശകുനമായിരുന്നെന്‍
ഗ്രാമ വാസികള്‍ക്ക് ഞാന്‍
എന്റെ വരവത്രേ
ഗ്രാമത്തിനന്നാ ദുരന്തം വിധിച്ചത്

ചിറകു മുളക്കും മുന്നേ 
അതെന്നെ ഒരുപാട് ദൂരങ്ങളിലേക്ക് 
പരന്നുപോകാന്‍ പ്രേരിപ്പിച്ചു.

ഉയരത്തില്‍ പറക്കാന്‍ 
കൊതിച്ചപ്പോഴെല്ലാം 
വിധിയെന്നെ പിന്നെയും 
പിന്നിലാക്കി മുന്നിലായോടി 

പിഴച്ചതെവിടെയെന്നു ഇന്നുമറിയില്ല
പണ്ടാരോ പറഞ്ഞത് ഓര്‍മയിലുണ്ട് 
എന്റെ പിറവി തന്നെ 
അമ്മയ്ക്ക് പറ്റിയൊരു 
പിഴവിന്‍ ബാക്കിയത്രേ.

കാലമേറെ ഇഴഞ്ഞുപോയെന്‍
മുന്നിലായ്
വിധി തന്ന രോഗവും പേറി 
ഒടുവിലി 
ആശുപത്രി ശയ്യയില്‍ 
മരണത്തോട് മല്ലിടുമ്പോള്‍ 

അറിയാതെ ആശിച്ചു പോകുന്നു
ആ കര്‍ക്കിടക വാവും 
കറുത്ത രാത്രിയും ഒരുവേള 
വന്നെങ്കില്‍ ഒന്നുകൂടി.

തമ്പുരാന്‍