Monday, June 11, 2012

തെരുവ്


വേശ്യകള്‍ ചാരിത്ര്യം 
സ്വപ്നം കാണുന്ന
ഇരുണ്ട തെരുവിലെ 
ചോര്‍ന്നൊലിക്കുന്ന പുരയില്‍
മാതൃത്വം സ്വപ്നം
കാണാന്‍ അവകാശമില്ലത്തവള്‍  
പേറ്റുനോവാല്‍ തേങ്ങി

പേറെടുത്ത വയറ്റാട്ടി
പൊക്കിള്‍ കൊടി മുറിച്ചു മന്ത്രിച്ചു
അമ്മയ്ക്ക് ഒരു മുതല്‍ക്കൂട്ടാകും
ഈ തെരുവില്‍ നിന്നെ പോലെ 
പുഴു അരിക്കാന്‍ വിടണോ?

ആദ്യ കരച്ചില്‍ 
ഇനിയും ഉയര്‍ന്നിട്ടില്ല 
അതൊരു ചാപിള്ള 
ആയിരുന്നെന്നു 
കരുതുക
ഇവളെ നമുക്കു ഉണര്‍ത്തേണ്ട

അമ്മയെ ശപിക്കാതെ 
ഇവള്‍ എന്നെന്നെക്കുമായി 
ഉറങ്ങിക്കോട്ടെ

നൊന്തു പെറ്റ
മാതൃ ഹൃദയം ഒന്ന് തേങ്ങി

അവരാ കുഞ്ഞു ശ്വാസത്തെ
എന്നെന്നെക്കുമായി
പിഴുതെടുത്ത്‌ 
കുപ്പതോട്ടിയിലേക്ക് എറിഞ്ഞു

പിറവിയുടെ നോവുമാറും  
മുന്നേ കതകില്‍ 
ആരോ പതിയെ തല്ലി

ഇടം കയ്യാല്‍ കണ്ണുനീര്‍  
തുടച്ചവല്‍ 
മന്തഹസിക്കുന്ന
മുഖവുമായി
പതിയെ ആ വാതില്‍ തുറന്നു.


തമ്പുരാന്‍ 

No comments:

Post a Comment