Monday, May 21, 2012

സത്യമേവ ജയതേ

പാല്‍പുഞ്ചിരി തൂകുമാ
പിഞ്ചിളം അധരത്തെ
കാമത്താല്‍ പൊതിഞ്ഞയാള്‍
തെരുതെരെ ചുമ്പിച്ചു

മേലാകെ ഇഴയുന്ന 
അസ്വസ്ഥതതന്‍ അസ്ഥിത്വം
വേദനയായി തുളയവേ
ഒന്നുമേ തിരിയാതെയാ 
കുഞ്ഞിളം കണ്ഠത്തില്‍
രോദനം അണപൊട്ടി

കുഞ്ഞിന്റെ തേങ്ങല്‍ 
ഇടംകയ്യാല്‍ പൊത്തി
പിന്നെയും പിന്നെയും
അയാള്‍ ആഴ്ന്നിറങ്ങി

തളം കെട്ടിയ നിണം
പുഴയായ് ഒഴുകവേ
അവസാന ശ്വാസത്തിനായി
കുഞ്ഞു തേങ്ങി

കുഞ്ഞിളം കണ്ഠത്തില്‍
അമര്‍ത്തി ചവിട്ടി 
അവസാന ശ്വാസവും 
കവര്‍ന്നയാള്‍ 
ഇരുട്ടില്‍ അലിഞ്ഞു.

ചേതനയറ്റൊരാ 
പിഞ്ചിളം ദേഹം
ഒരുപാട് ചോദ്യങ്ങള്‍ 
ബാക്കിയാക്കി 
തെരുവിന്റെ കോണില്‍ 
വെറുമൊരു കാഴ്ച
മാത്രമാകവേ

ഇനിയും മരിക്കാത്ത 
മനസ്സുകളെ നിങ്ങള്‍തന്‍ 
കരങ്ങള്‍ ഈ കാട്ടാള 
നീതിക്കെതിരെ 
പുതിയൊരു വിപ്ലവത്തിന്‍ 
നാന്ദി കുറിക്കട്ടെ

അതുമല്ലെങ്കില്‍ കൊടിയ
ഷന്ടത്വത്തിന്‍ 
ആത്മരോദനവും പേറി
ശിഷ്ടകാലം നമുക്കു 
ഒരുമിച്ചു കഴിക്കാം.


സത്യമേവ ജയതേ

തമ്പുരാന്‍
22-05-2012



Wednesday, May 16, 2012

പ്രതികരിക്കരുത് ആരും


മുഖമന്ത്രി പറഞ്ഞു
സാംസ്കാരിക നായകര്‍
പ്രതികരിക്കുന്നില്ല എന്ന്

വീരേന്ദ്ര കുമാറും 
പറയുന്നു ജ്ഞാന പീഠം 
കിട്ടിയവര്‍ക്ക് 
ജ്ഞാനം ഇല്ല പീഠം മാത്രം

അമ്മയെ തല്ലിയാലും രണ്ട് പക്ഷം
പറയുന്ന നാട്ടില്‍ 
പ്രതികരിച്ചാല്‍ അവരുടെ പക്ഷം
മിണ്ടാതിരുന്നാല്‍ ഇവരുടെ പക്ഷം

ഞാനൊരു സാംസ്കാരിക നായകനും 
അല്ല
രാഷ്ട്രീയ നേതാവും അല്ല

ആകെ ഓര്‍മയില്‍ ഇത്രമാത്രം
ഒന്നുറക്കെ കരയാന്‍ പോലും 
ഭാഗ്യമില്ലാത്ത
ഒരമ്മയും മകനും. 


തമ്പുരാന്‍ 

Tuesday, May 15, 2012

ശവനീതി


രാത്രി കാവല്‍ക്കാരന്‍ 
മോര്‍ച്ചറിയുടെ താക്കോല്‍ കൂട്ടം നല്‍കി
കാതില്‍ പതിയെ മൊഴിഞ്ഞു 
പുതിയൊരു ബോഡി വന്നിട്ടുണ്ട്
സംഗതി പീടനമാണ് 
മരിച്ചിട്ട് അധികം ആയിട്ടില്ല
തണുത്തു തുടങ്ങുന്നേ ഉള്ളു 
വേഗം ചെന്നോളൂ 
പുലര്‍ന്നാല്‍ പിന്നെ ആള്‍ക്കൂട്ടമാകും


തണുത്തുറഞ്ഞ അവളെ 
ഇറുകെ പുണരുമ്പോള്‍  
മനസ്സിലാകെ 
ചുടോടെ ഭക്ഷിച്ചവരുടെ 
മുഖമായിരുന്നു.
ഒച്ചിഴയും താളത്തില്‍ 
പതിയെ തുടങ്ങി 
രതിസുഖം നുകരാന്‍ ഇത് 
ശീതികരിച്ച കിടപ്പറയല്ല
അനാധപ്രേതങ്ങള്‍ ദയകാത്തു കിടക്കുന്ന
മോര്‍ച്ചറിയാണ്.

വന്യമായ താളമാണ് 
മൃഗവേഗമാണ്  വേണ്ടത് 
ഇണയുടെ ത്രിപ്തിഅല്ല 
ഇരയുടെ രുചിയാണ് പ്രധാനം 

മോര്‍ച്ചറിക്ക്  പുറത്തു 
തന്റെ ഊഴം കാത്ത് നില്‍ക്കുന്നവന് 
താക്കോല്‍ കൂട്ടം എറിഞ്ഞു  
അവിടെ നിന്നും യാത്ര തിരിക്കെ
ഒട്ടും കുറ്റബോധം തോന്നിയില്ല

അല്ലെങ്കില്‍ തന്നെ 
ജീവിച്ചിരുന്നപ്പോള്‍ 
ഇവള്‍ക്ക് കിട്ടാത്ത നീതി
പിന്നെ മരിച്ചിട്ട് എന്തിനാണ് ? 

തമ്പുരാന്‍
15-05-2012

Wednesday, May 9, 2012

ജീവന്‍



രാത്രിയില്‍ പ്രിയതമയുടെ ചുണ്ടില്‍ മുത്തം വെച്ച് മകനും അവള്‍ക്കും ഉള്ള ഭക്ഷണം കൊണ്ട് വേഗം വരാം എന്നും പറഞ്ഞു തട്ടിന്‍ പുറത്തു നിന്നും താഴേക്ക്‌ ഇറങ്ങുമ്പോള്‍ ഭാര്യയുടെ വാക്കുകള്‍ ആ എലിയുടെ കാതില്‍ പിന്നാലെ വന്നു പതിയെ പറയുന്നുണ്ടായിരുന്നു സൂക്ഷിച്ചു പോണേ... മനുഷ്യര്‍ മാത്രം ആണ് ദൈവത്തിന്റെ ശ്രിഷ്ടിയില്‍ ക്രുരന്മാര്‍ ആയിട്ടുള്ളത് എന്ന്. 
മുന്നില്‍ കണ്ട കൂട്ടില്‍ പഴം ഇരിക്കുന്നത് കണ്ടപ്പോള്‍ ആദ്യം ഓര്‍മ വന്നത് അവളുടെ മുഖമാണ്. ഇത് കൊണ്ട് അവള്‍ക്കു കൊടുക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറയും. വൈരക്കല്‍ മാല വേണം എന്നും പറഞ്ഞു വാശി പിടിക്കാന്‍ എന്റെ ഭാര്യ ഒരിക്കലും ഒരു മനുഷ്യ സ്ത്രീ അല്ലല്ലോ. ഇന്നത്തെ ആഹാരം കിട്ടിയാല്‍ സന്തോഷത്തോടെ വീട്ടിലേക്കു പോയി അവളോടും മോനോടും ഒപ്പം ഈ രാവുപുലരും വരെ കളിക്കാം. നേരം പുലര്‍ന്നാല്‍ പിന്നെ മനുഷ്യരുടെ കണ്ണില്‍ പെടാതെ ഒളിച്ചിരിക്കേണം "എന്തുകൊണ്ടായിരിക്കും മനുഷ്യര്‍ ഇത്രയും ക്രൂരര്‍ ആയതു?.

കൂട്ടില്‍ ഇരുന്ന പഴം കരണ്ടുമ്പോള്‍ പാവം ആ എലി ഒരിക്കലും അറിഞ്ഞില്ല തന്റെ പുറകില്‍ ഒരിക്കലും തുറക്കാന്‍ കഴിയാത്ത ഇരുമ്പു വാതില്‍ പതിയെ അടയുന്ന കാര്യം...
രാവുമുഴുവന്‍ അത് ഉറക്കെ ഉറക്കെ കരഞ്ഞു കമ്പിവേലിയില്‍ പിടിച്ചു കൊണ്ട്. ഒരല്‍പം ദയ തോന്നി എന്നെ ഒന്ന് തുറന്നു വിട്ടുകൂടെ എന്നും പറഞ്ഞു. ദൂരെ തട്ടിന്‍ പുറത്തു ഇരുന്നു ആ എലിയുടെ ഭാര്യയും കരയുന്നുണ്ടായിരുന്നു മകനെ ചേര്‍ത്ത് പിടിച്ചു കൊണ്ട്.
പ്രഭാതത്തില്‍ എലിയെയും എടുത്തുകൊണ്ടു വീട്ടുകാരന്‍ പറമ്പിലേക്ക് പോകുമ്പോള്‍ എലി ഭാര്യക്ക്‌ കേള്‍ക്കാന്‍ വേണ്ടി ഉറക്കെ വിളിച്ചു പറഞ്ഞു.. നമ്മടെ മകന്‍ വലുതാകുമ്പോള്‍ അവന്‍ അച്ഛനെ തിരക്കുമ്പോള്‍ നീ പറയണം ഈ കൊടും ക്രൂരതയുടെ കഥ. 
പറമ്പിലെ കുളത്തില്‍ എലിക്കൂട് മുക്കി വെച്ച് അയ്യാള്‍ ഒരു ബീടിക്കു തിരികൊളുത്തി...
എലിയുടെ സ്വപ്‌നങ്ങള്‍ ചെറു കുമിളകള്‍ ആയി വെള്ളത്തിന്‌ മുകളില്‍ വന്നു...
അവസാന ശ്വാസത്തിന് വേണ്ടി പിടയുമ്പോഴും ആ എലിയുടെ മനസ്സില്‍ അവളുടെയും മോന്റെയും ചിത്രവും പിന്നെ ഒരിക്കലും കിട്ടാത്ത ദയ തോന്നി ഒരുപക്ഷെ അയ്യാള്‍ തന്നെ ജീവിക്കാന്‍ അനുവദിക്കും എന്ന പ്രേതിക്ഷയും ആയിരുന്നു.

തമ്പുരാന്‍