Wednesday, October 26, 2011

യാദ്രിശ്ചികം



ഉറക്കത്തിലാരോ എന്നെ തൊട്ട് ഉണര്ത്തിയപോലെ തോന്നി, കണ്ണ് തുറന്നു നോക്കിയപ്പോള്‍ ആരെയും കാണാനില്ല മുറിയില്‍. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ ഓര്‍ത്തു നോക്കാന്‍ ഒരു ശ്രെമം നടത്തി..
ഒരു രൂപം മനസ്സിലേക്ക് തെളിഞ്ഞു വരുന്നു, അവള്‍ എന്നോടെന്തോ പറയാന്‍ ശ്രെമിച്ചത് പോലെ ഒരു തോന്നല്‍. എത്ര ആലോചിച്ചിട്ടും അത് ആരുടെ രൂപമാണെന്നു ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. സമയം രാത്രി രണ്ട് മണിയോട് അടുത്തിരിക്കുന്നു. 
തിരിഞ്ഞും മറിഞ്ഞു കിടന്നു രാത്രി എപ്പോഴാണ് ഉറങ്ങിയതെന്നു അറിയില്ല. രാവിലെ അലറത്തിന്റെ കരകര ശബ്ദം വല്ലാതെ കാതിനെ ആലോസരപെടുത്തുമ്പോള്‍  കര്‍മ നിരത്താന്‍ ആകേണ്ടത്തിന്റെ ആവശ്യകത ഓര്‍മ വരും.
ഓഫീസില്‍ അന്ന് പതിവിലും നല്ല തിരക്ക് അനുഭവപെട്ടു എല്ലാവര്ക്കും ഇന്ന് ഒറ്റദിവസം കൊണ്ട് എല്ലാ കാര്യങ്ങളും നടത്തണം അല്ലേലും ഞങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥാര്‍  എത്ര തന്നെ പണി എടുത്താലും അത് കാണാതെ പണി എടുക്കില്ലെന്ന് പറഞ്ഞു നടക്കാന്‍ മാത്രമേ നമ്മുടെ നാട്ടുകാര്‍ ശ്രെമിക്കുക ഉള്ളു !!

വൈകുന്നേരം ഓഫീസ് വിട്ടു വീട്ടിലേക്കുള്ള പതിവ് നടത്തത്തിനിടയില്‍ ഒരു പഴയ കാല സുഹൃത്തിന്റെ ഫോണ്‍ വന്നു, പതിവ് കുശ്വലാന്വേഷനങ്ങള്‍ക്കിടയില്‍ അവന്‍ പറഞ്ഞാണ് അറിഞ്ഞത് പണ്ട് നമ്മുടെ കൂടെ പ്ലസ്‌ടു ക്ലാസ്സില് പഠിച്ചിരുന്ന ഒരു മായ ആത്മഹത്യാ ചെയ്ത കാര്യം. എനിക്ക് ആ വാര്‍ത്ത ഒരു ഞെട്ടലും ഉളവാക്കിയില്ല സത്യത്തില്‍ മായയെ തന്നെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.
രാത്രി ഉറക്കം വരാതെ മച്ചിലെ ഫാനിന്റെ സംഗീതം കേട്ട് കിടക്കുമ്പോള്‍ യാദ്രിശ്ചികമായ് തലേന്ന്നു രാത്രി കണ്ട പെണ്‍കുട്ടിയുടെ ചിത്രം മനസ്സിലേക്ക് തെളിഞ്ഞു വന്നു, പെട്ടെന്നാണ് സുഹൃത്ത്‌ പറഞ്ഞ വാര്‍ത്ത‍ ഓര്‍മ വന്നത് ഇനി ഇതു അവളെങ്ങാനും ആയിരിക്കുമോ?, മനസ്സിന്റെ വെള്ളിത്തിരയിലേക്ക് കുട്ടിക്കാലം പെട്ടെന്ന് കടന്നു വന്നു..
പ്ലസ്‌ടു വിനു ഞങ്ങള്‍ ഒരേ ക്ലാസ്സില്‍ ആയിരുന്നു പഠിച്ചത് കാണാനൊന്നും അത്ര ഭംഗി ഇല്ലാത്ത അവള്‍ ആരോടും അത്ര അടുത്ത് ഇടപെടുന്ന തരക്കാരി ആയിരുന്നില്ല, പോരാത്തതിനു പൊക്കം നന്നേ കുറവും അതുകൊണ്ടായിരിക്കണം അവള്‍ക്കു ഉണ്ട എന്ന വട്ട പേര് ഞാന്‍ ഇട്ടതും അതിനു സ്കൂള്‍ മുഴുവന്‍ നല്ല പബ്ലിസിറ്റി നല്കിയതും. അന്ന് അവള്‍ കുറെ ചീത്ത വിളിച്ചതായി ഓര്‍ക്കുന്നുണ്ട്. പിന്നെന്നോ ഒരിക്കല്‍ ഒരു കൂട്ടുകാരന്‍ അവളുടെ പേരും എന്റെ പേരും ചേര്‍ത്ത് കളിയാക്കി പറഞ്ഞതിന് ക്ലാസ്സില്‍ ഇരുന്നു കരഞ്ഞതായും ഓര്‍മ്മ വരുന്നു‍.
പ്ലസ്‌ടു കഴിഞ്ഞു ഡിഗ്രിയും അത് കഴിഞ്ഞു പിജിയും ചെയ്തു അത് കഴിഞ്ഞാണ് ജോലി കിട്ടിയത് ഈ കാലയളവിനുള്ളില്‍ ഒരു പാട് അപ്സര സുന്ദരിമാര്‍ എന്റെ ജീവിതത്തില്‍ വന്നുപോയി. അവരില്‍ പലരെയും ഉറക്കമില്ലാത്ത രാവുകളില്‍ ഞാന്‍ തന്നെ നിറങ്ങള്‍ നല്‍കി എന്റെ ഒപ്പം കിടത്തി ഉറക്കിയിട്ടുണ്ട് അക്കലങ്ങള്ളില്‍ ഒരിക്കലും ഇവള്‍ എന്റെ ചിന്തയിലേക്ക് കടന്നു വന്നിട്ടില്ല. എന്നോ എങ്ങോ കണ്ടു മറന്ന ഒരുപാട് മുഖങ്ങള്‍ക്കിടയില്‍ ഒന്നായി ഇവളും മാഞ്ഞുപോയി.
പെട്ടെന്ന് ഞാന്‍ ഫോണെടുത്തു സുനിലിനെ വിളിച്ചിട്ട് അവള്‍ എപ്പോഴാണ് മരിച്ചതെന്ന് ചോദിച്ചു, സത്യത്തില്‍ അവന്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി "ഇന്നലെ രാത്രി രണ്ട് മണിയോടടുത്ത സമയത്ത് ആണത്രേ!!!

സത്യത്തില്‍ എനിക്ക് ഇപ്പോഴും അറിയില്ല അവള്‍ മരിച്ചതിനു ശേഷമാണോ അതോ ആത്മഹത്യക്ക് ശ്രേമിക്കുന്നതിനിടയിലോ എന്റെ സ്വപ്നത്തിലേക്ക് വന്നത്, അതെ ഇനി ശരിക്കും സ്വപ്നത്തില്‍ അല്ലാതെ തന്നെ വന്നു എന്നെ കുലുക്കി വിളിച്ചത് അവളാണോ...
സത്യത്തില്‍ അവള്‍ എന്തായിരിക്കും എന്നോട് പറയാന്‍ ശ്രെമിച്ചത് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും....


No comments:

Post a Comment