Sunday, April 22, 2012

ബന്ധങ്ങള്‍


കൂറകള്‍ ഇണചേരുന്ന 
ദുര്‍ഗന്ധവും പേറി 
പൊടിപിടിച്ചാ മുറിയുടെ 
ഇരുണ്ട കോണിലെ 
തുരുമ്പിച്ച കസാലയില്‍
കരിന്തിരി കത്തുന്ന വിളക്കും 
വൃണങ്ങള്‍ ഉണങ്ങാത്ത മനസ്സുമായ് 
ജരാനരകളെ പഴിച്ചിരിക്കുംപോള്‍ 

ബന്ധങ്ങള്‍ എന്നോ പൊട്ടിയ 
ചങ്ങല കണ്ണിപോള്‍
വിളക്കി ചേര്‍ക്കാന്‍ ആകാതെ 
ജനാലക്കപ്പുറം  നിന്നെന്നെ 
നോക്കി പതിയെ ചിരിക്കുന്നു

ചിതലരിച്ച മുറിയിലെ
ചിതലരിക്കാന്‍ മറന്ന 
ചിത്രമായി എന്നെ കാണുന്നവര്‍
ഒരല്‍പം ദയതോന്നി 
ഈ ചങ്ങല കണ്ണികള്‍ 
ഒന്നഴിച്ചു തന്നെങ്കില്‍ 

വൃണം പഴുത്ത കാലുമായി
ഞാന്‍ തേടിപ്പോയാനെ
എന്നെ പുല്‍കാന്‍ അറച്ചു 
നില്‍ക്കുന്ന മരണത്തെ തേടി.

തമ്പുരാന്‍
22-04-2012

No comments:

Post a Comment